Image

ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലേബര്‍ ക്യാംപ് സന്ദര്‍ശിച്ചു

Published on 10 December, 2017
ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലേബര്‍ ക്യാംപ് സന്ദര്‍ശിച്ചു

സാല്‍മിയ: ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ (സീനിയ) കുട്ടികള്‍ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചു. വലിപ്പം കുറഞ്ഞ മുറികളില്‍ കൂട്ടമായി അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ മാസങ്ങളായി ശന്പളംപോലും ലഭിക്കാതെ വലയുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ കുട്ടികളുമായി പങ്കുവച്ചു. 

അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍നിന്നു ശേഖരിച്ച അരി, ധാന്യങ്ങള്‍, പഞ്ചസാര, തേയില, കന്പിളി പുതപ്പുകള്‍ തുടങ്ങിയ സാധനങ്ങള്‍ അടങ്ങുന്ന മുന്നൂറോളം കിറ്റുകള്‍ തൊഴിലാളികള്‍ക്കു വിതരണം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുട്ടികളെയും അധ്യാപകരെയും ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ (സീനിയര്‍) പ്രിന്‍സിപ്പല്‍ ഡോ. ബിനുമോന്‍ പ്രശംസിച്ചു.വിവിധ ദേശക്കാരായ തൊഴിലാളികളുടെ അഭ്യര്‍ഥന മാനിച്ചു കൂടുതല്‍ ക്യാംപുകളില്‍ സന്ദര്‍ശനങ്ങള്‍ നടത്താനും അവശ്യ സാധനങ്ങള്‍ എത്തിക്കാനും കുട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക