Image

രണ്ടു പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; ഓഖിയില്‍ മരണം 42 ആയി

Published on 10 December, 2017
രണ്ടു പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; ഓഖിയില്‍ മരണം 42 ആയി

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. മിനിക്കോയ് ദ്വീപ്, കൊച്ചിയിലെ വൈപ്പിന്‍ എന്നിവിടങ്ങളില്‍നിന്നാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. 

ഞായറാഴ്ച രാവിലെ ലക്ഷദ്വീപില്‍ കുടുങ്ങിയ 207 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചിരുന്നു. 27 മലയാളികളാണ് ഈ സംഘത്തിലുള്ളത്. 18 ബോട്ടുകളിലെ തൊഴിലാളികളാണ് തോപ്പുംപടി ഹാര്‍ബറിലെത്തിയത്. ഗുരുതര പരിക്കുകളുള്ള 12 മത്സ്യത്തൊഴിലാളികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്‍പേനി, കവരത്തി, ബിത്ര ദ്വീപുകളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തിയതെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക