Image

കളി പഠിപ്പിച്ചു ലങ്ക; ധര്‍മശാലയില്‍ ഇന്ത്യ നാണംകെട്ടു, തോല്‍വി ഏഴു വിക്കറ്റിന്

Published on 10 December, 2017
കളി പഠിപ്പിച്ചു ലങ്ക; ധര്‍മശാലയില്‍ ഇന്ത്യ നാണംകെട്ടു, തോല്‍വി ഏഴു വിക്കറ്റിന്

ധര്‍മശാല: അനായാസ വിജയം സ്വപ്‌നം കണ്ടു ധര്‍മശാലയില്‍ കളിക്കാനിറങ്ങിയ ഇന്ത്യയെ കളിപഠിപ്പിച്ച് ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം 29.2 ഓവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 10ന് മുന്നിലെത്തി.

ഇന്ത്യന്‍ ബാറ്റിംഗ് നിര നിലയുറപ്പിക്കാന്‍ പെടാപ്പാടുപെട്ട പിച്ചില്‍ 49 റണ്‍സുമായി ഉപുല്‍ തരംഗ ലങ്കയുടെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചു. 19 റണ്‍സിനിടെ രണ്ടു വിക്കറ്റ് വീഴ്ത്തി ബൗളര്‍മാര്‍ ഇന്ത്യക്കു പ്രതീക്ഷ നല്‍കിയെങ്കിലും തരംഗ പിടിച്ചുനിന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിച്ചു. താരംഗ പുറത്തായശേഷം അഞ്ചലോ മാത്യൂസ്(25), നിരോഷന്‍ ഡിക്‌വെല്ല(26) എന്നിവര്‍ ചേര്‍ന്നു ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോവിക്കറ്റ് നേടി. 

നേരത്തെ, പുകള്‍പ്പെറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഇന്ത്യന്‍ മണ്ണില്‍ എറിഞ്ഞൊതുക്കിയാണ് ശ്രീലങ്ക നിയന്ത്രിത ഓവര്‍ പരമ്പരയ്ക്കു തുടക്കം കുറിച്ചത്. 38.2 ഓവറില്‍ ഇന്ത്യ കേവലം 112 റണ്‍സിന് എല്ലാവരും പുറത്തായി. മുന്‍നിര തകര്‍ന്നടിഞ്ഞ ഇന്ത്യയെ നൂറുകടത്തിതിന്റെ ക്രഡിറ്റ് ധോണിക്കു നല്‍കാം. 65 റണ്‍സുമായി പൊരുതിയ ധോണി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനെങ്കിലും ശ്രമിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക