Image

നല്ല സിനിമകളുണ്ടാകുന്നത്‌ സൗഹൃദങ്ങളില്‍ നിന്ന്‌ - ഖസിം

Published on 10 December, 2017
നല്ല സിനിമകളുണ്ടാകുന്നത്‌  സൗഹൃദങ്ങളില്‍ നിന്ന്‌ - ഖസിം

സിനിമകളുണ്ടാവുന്നത്‌ പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന്‌ ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല. ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്‌കരിച്ച തന്റെ സിനിമ യാഥാര്‍ഥ്യമായതിനു പിന്നില്‍ തന്റെ സുഹൃത്തുക്കളാണ്‌. ഇറാനിലെ സ്വതന്ത്ര സിനിമ സംരംഭങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയുടെ ഭാഗമായ 'മീറ്റ്‌ ദി ഡയറക്ടര്‍സ്‌' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖസിം സംവിധാനം ചെയ്‌ത 'കുപല്‍' കഴിഞ്ഞ ദിവസം മേളയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു.

കംഫര്‍ട്ട്‌ സോണില്‍ നിന്ന്‌ മാറി സിനിമ ചെയ്യുകയെന്നത്‌ വെല്ലുവിളിയാണെന്ന്‌ സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശേരി പറഞ്ഞു. അത്‌ കൊണ്ട്‌ തന്നെ പരമ്പരാഗത സങ്കല്‌പങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായ സിനിമകള്‍ ചെയ്യാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാളചിത്രം 'ഏദന്റെ'' സംവിധായകന്‍ സഞ്‌ജു സുരേന്ദ്രന്‍, സലിം കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം 'കറുത്ത ജൂതന്റെ' നിര്‍മിതാവ്‌ മാധവന്‍ ചെട്ടിക്കല്‍ എന്നിവര്‍ മീറ്റ്‌ ദ ഡയറക്‌ടേഴ്‌സില്‍ പങ്കെടുത്തു


നല്ല സിനിമകളുണ്ടാകുന്നത്‌  സൗഹൃദങ്ങളില്‍ നിന്ന്‌ - ഖസിംനല്ല സിനിമകളുണ്ടാകുന്നത്‌  സൗഹൃദങ്ങളില്‍ നിന്ന്‌ - ഖസിം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക