Image

അഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ; ബിനു പോള്‍ സെക്രട്ടറി

Published on 10 December, 2017
അഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ; ബിനു പോള്‍  സെക്രട്ടറി
ന്യു യോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റായി അഡ്വ. ഇന്നസെന്റ് ഉലഹന്നാനെയും സെക്രട്ടറിയായി ബിനു പോളിനെയും തെരെഞ്ഞെടുത്തൂ.

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്- റോയി ചെങ്ങന്നൂര്‍ , ട്രഷറര്‍- തോമസ് നൈനാന്‍. ബോര്‍ഡ് മെമ്പര്‍മാര്‍: ജോസഫ് കുര്യപ്പുറം, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ജയിംസ് ഇളംപുരയിടത്തില്‍.

ജോസഫ് മുണ്ടന്‍ചിറയെ മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പലായും, ജയിംസ് ഇളംപുരയിടത്തിലിനെ കേരള ജ്യോതി ചീഫ് എഡിറ്ററായും നിയമിക്കുകയും ചെയ്തു.

നിലവിലുള്ള (ഐ.ആര്‍.എസില്‍ ഫയല്‍ ചെയ്തിട്ടുള്ള) അസോസിയേഷന്റെ ഭരണഘടന പ്രകാരം പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനു സര്‍ട്ടിഫൈഡ് ഇ മെയില്‍ ആയി 10 ദിവസ നോട്ടീസ് അയയ്ക്കുകയും അതിന്‍ പ്രകാരം നവംബര്‍ 27-ന് ബോര്‍ഡ് കൂടുകയും ഇലക്ഷന്‍ നടത്തുകയുമായിരുന്നു.

ഡിസംബര്‍ മൂന്നാം തീയതി കൂടിയ ഡയറക്ടര്‍ ബോര്‍ഡ് മിറ്റിംഗില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ലൈഫ് മെമ്പര്‍ഷിപ്പും, ജനറല്‍ ബോഡിയും ഒരു ഭരണഘടനാ ഭേദഗതിയിലൂടെബോര്‍ഡ് പു നസ്ഥാപിക്കുകയും ചെയ്തു. ഇതോടേ പുതിയ ബൈലോ പഴയ ബൈലോയിലെ പല ചട്ടങ്ങളും സ്വീകരിക്കുകയും ഏകദേശ സമാനത കൈവരിക്കുകയും ചെയ്തു.

ഈ സാഹചര്യം ഉണ്ടായതിന്റെ ചരിത്രം താഴെപ്പറയുന്ന പ്രകാരമാണെന്നു പ്രസിഡന്റ് അഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ചൂണ്ടിക്കാട്ടി.

നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊലൊന്നായ എച്ച്.വി.എം.എ. , അംഗ ബലത്തിലും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഉന്നത സ്ഥാനത്ത് നിലകൊണ്ടിരുന്നു.ഭംഗിയായ നടന്നു വന്നിരുന്ന അസോസിയേഷന്‍ ഈ അടുത്തകാലത്ത് ഭിന്നതയിലാവുകയും പ്രശ്‌നം കോടതിയിലെത്തുകയും ചെയ്തു.

ഏതാനും ചില വ്യക്തികളുടെ വ്യക്തി താത്പര്യങ്ങളും, സ്വജന പക്ഷപാതവും അധികാരക്കൊതിയും ആയിരുന്നു കാരണം. യാതൊരു വിധ പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങളും സാധ്യമല്ലാതായപ്പോള്‍ രാജ്യത്തെ നീതിന്യായ കോടതിയെ സമീപിക്കേണ്ട സാഹചര്യം സംജാതമാകുകയും ഇന്നത്തെ നേതൃത്വം ആ വഴി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുകയുമാണുണ്ടായത്.

അസോസിയേഷന്റെ വളരെക്കാലത്തെ പരിശ്രമത്തിന്റെ ഫലമായി 501 (സി) (3) സ്റ്റാറ്റസ് (നോണ്‍ പ്രോഫിറ്റ് സംഘടന) 2015-ല്‍ഐ.ആര്‍.എസില്‍ നിന്നും കിട്ടിയതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം.

മലയാളം സ്‌കൂളിന്റെ നടത്തിപ്പിനും അസോസിയേഷന്റെ ഇതര പ്രവര്‍ത്തനങ്ങള്‍ക്കും 501 സര്‍ട്ടിഫിക്കേഷന്‍ വളരെ അത്യാവശ്യമായിരുന്നു. അംഗങ്ങള്‍ ഈ നേട്ടത്തെ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്യുകയും, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ (2015, 2016) ഈ സ്റ്റാറ്റസില്‍ ടാക്‌സ് റിട്ടേണ്‍ നല്‍കുകയുംചെയ്തു. മേല്‍പ്പറഞ്ഞ സ്റ്റാറ്റസ് മലയാളം സ്‌കൂളിന്റെ നടത്തിപ്പു പ്രശ്‌ന രഹിതമാക്കുകയും, മറ്റു ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ അസോസിയേഷന് ലഭ്യമാകുന്നതിനു കാരണമാകുകയും ചെയ്തു.

പക്ഷെ ഈ സ്റ്റാറ്റസ് ലഭിച്ചതോടെഅസോസിയേഷന്‍ സാംസ്‌കാരിക സംഘടന മാത്രം എന്നതു മാറി. ഇതൊരു ചാരിറ്റബിള്‍ കള്‍ച്ചറല്‍ അസോസിയേഷനായി.

501 (സി) യു ആഘോഷിച്ചവരില്‍ പ്രമുഖരായ ചിലര്‍ക്ക് ഈ മാറ്റം ഉറക്കംകെടുത്തുന്നതായി. കാരണം ഫൊക്കാന, ഫോമ പോലുള്ളവയിലെ സംഘടനയുടേ അംഗത്വത്തെ അസാധുവാക്കുന്നതാണ് ഈ സ്റ്റാറ്റസ് മാറ്റം.

അന്ന് സംഘടനയുടെ നേതൃത്വത്തിലിരുന്ന ചിലര്‍ ഈ വ്യവസ്ഥ അവഗണിക്കുകയും ചില 'വലിയ' നേതാക്കളുടെ നിര്‍ദേശ പ്രകാരം അത് പൂഴ്ത്തി വെയ്ക്കുകയും ചെയ്തു.

നിയമം ലംഘിച്ചു കൊണ്ടുള്ള ഈ പോക്ക് വലിയ അപകടങ്ങളിലെത്തിക്കും എന്നു മനസ്സിലാക്കിയ 2016-ലെ പ്രസിഡന്റ് വിവരം അംഗങ്ങളുടെ ശ്രദ്ധയിലെത്തിക്കുകയും പല മീറ്റിംഗുകളിലും ഇതൊരു പ്രധാന ചര്‍ച്ചാ വിഷയമായി കൊണ്ടുവരികയും ചെയ്തു. ഇതിനു ശാശ്വതമായ, ആര്‍ക്കും ദോഷം വരാത്ത രീതിയിലുള്ള പരിഹാര മാര്‍ഗ്ഗങ്ങളും നിര്‍ദേശങ്ങളും നിയമ പരമായ രീതിയില്‍ തന്നെ നടപ്പിലാക്കാനും തീരുമാനിച്ചു. ഫൊക്കാന, ഫോമ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ ഭേദഗതികൊണ്ടു വരാന്‍ ഒരു സമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

എന്നാല്‍ ഫൊക്കാന നേതാക്കളില്‍ ചിലര്‍ ലോകമറിഞ്ഞാല്‍ അവരുടെ ഇമേജിനെ ബാധിക്കുമോ എന്ന ഭയത്താല്‍ മേല്‍പ്പറഞ്ഞ തീരുമാനങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് അസോസിയേഷന് ഇങ്ങനെയൊരു സ്റ്റാറ്റസ് കിട്ടിയിട്ടില്ലെന്നും ഇതെല്ലാം നിലവിലെ പ്രസിഡന്റിന്റെ സൃഷ്ടിയാണെന്നും പറഞ്ഞ് പൊതുവേദികളില്‍ തേജോവധം ചെയ്യുകയും ആക്ഷേപിക്കുകയും ചെയ്യുക പതിവാക്കി.

ഈ 501 (സി) (3) സ്റ്റാറ്റസ് കിട്ടാനായി കഠിന പ്രയത്‌നം ചെയ്തവരാണ് സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിനു പകരം ഇമ്മാതിരി പ്രവര്‍ത്തനങ്ങള്‍ അനുവര്‍ത്തിച്ചത്.

നിലവിലുള്ള പ്രസിഡന്റിനെ അവഗണിച്ചുകൊണ്ട്,അസോസിയേഷന്‍ അനുശാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി യോഗം ചേരുകയും മറ്റും ചെയ്തപ്പോള്‍ നിയമ സഹായം തേടുകയല്ലാതെ മറ്റൊരു പോംവഴിയും അസോസിയേഷന്‍ പ്രസിഡന്റിനില്ലാതാവുകയും നിയമനടപടി സ്വീകരിക്കുകയുമാണുണ്ടായത്.

നിയമവിരുദ്ധമായ നീക്കങ്ങള്‍താത്കാലികമായി കോടതി നിരോധിക്കുകയുംകേസ് ഫയല്‍ ചെയ്തപ്പോള്‍ ഉണ്ടായ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി നിലവിലുണ്ടായിരുന്ന താല്‍ക്കാലിക നിരോധന ഉത്തരവ് കോടതി റദ്ദ് ചെയ്യുകയും2016-ലെ മുന്‍ സ്ഥിതിയിലേക്കു കാര്യങ്ങള്‍ വന്നു ചേരുകയും ചെയ്തു.

അസോസിയേഷന്റെ ഭരണഘടന പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനു പകരം അസോസിയേഷന്‍ പിടിച്ചെടുക്കുന്നതിനും അസോസിയേഷന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിനുമായിനവംബര്‍ 11-ന് രാത്രി ചില വ്യക്തികള്‍ ഇ-മെയില്‍ വഴി രഹസ്യമായി കുറെ പേര്‍ക്ക് വിവരം കൊടുത്ത് പിറ്റേ ദിവസം വിരലിലെണ്ണാവുന്ന അംഗങ്ങള്‍ യോഗം ചേര്‍ന്ന്ഭരണ സമിതിയെ പ്രഖ്യാപിച്ചു.

ദൃശ്യമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വന്നപ്പോഴാണ് നിലവിലുള്ള ഭാരവാഹികള്‍ വിവരം അറിയുന്നതു തന്നെ. ഈ പ്രവര്‍ത്തികളെല്ലാം അസോസിയേഷന്റെ നിലവിലുള്ള ബൈലോ പ്രകാരമോ, പഴയ ബൈലോ പ്രകാരമോ, ചട്ടങ്ങള്‍ പ്രകാരമോ അല്ല.

ഈ സാഹചര്യത്തില്‍ അസോസിയേഷന്‍ പൂര്‍ണമായും എഴുതപ്പെട്ട ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമായി വന്നു. 

അസോസിയേഷന്റെ ജനറല്‍ ബോഡിഡിസംബര്‍ 23-നു ശനിയാഴ്ച രാവിലെ 9 മണിക്കു കോങ്കേഴ്‌സിലുള്ള സാഫ്രണ്‍ റെസ്റ്റോറന്റില്‍ വച്ചു കൂടുന്നതാണ്.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ബഹുമാന്യരായ അംഗങ്ങളും, എല്ലാ അഭ്യുദയകാക്ഷികളും മുന്‍കാലങ്ങളിലെന്ന പോലെ ആത്മാര്‍ത്ഥ സഹകരണങ്ങള്‍ നല്‍കി അസോസിയേഷനെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന സംഘടനയാക്കിത്തീര്‍ക്കാന്‍ സഹകരിക്കുകയും വേണമെന്ന്വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

--ഇന്നസെന്റ് ഉലഹന്നാന്‍ (പ്രസിഡന്റ്)
അഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ; ബിനു പോള്‍  സെക്രട്ടറിഅഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ; ബിനു പോള്‍  സെക്രട്ടറിഅഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ; ബിനു പോള്‍  സെക്രട്ടറിഅഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ; ബിനു പോള്‍  സെക്രട്ടറി
Join WhatsApp News
Kirukkan Vinod 2017-12-11 16:30:32
Congratulation Ulahannan and Team! The other team should not hold any positions because they did not get the positions through democratic process. 
HVMA Life member, Head custodian from 1988, Port Authority. 2017-12-11 19:28:30
Great news and best wishes. I have faith in you guys, let us stay focused and win back our association and members. We need communicate to our members. So please draft a detailed letter and mail it to all our members. Many are very confused by some  spreading all lies.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക