Image

രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതായി ഇന്ന് പ്രഖ്യാപനമുണ്ടാവും

Published on 10 December, 2017
രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതായി ഇന്ന് പ്രഖ്യാപനമുണ്ടാവും
യൂഡല്‍ഹി : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതായി തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാവും. 

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. രാഹുല്‍ഗാന്ധി മാത്രമാണ് പത്രിക നല്‍കിയത്. 
തിരഞ്ഞെടുപ്പുസംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ തിങ്കളാഴ്ച 3.30ന് വിശദീകരിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക