Image

കാല്‌ മുട്ടിയതിനു ക്ഷമ ചോദിച്ചിരുന്നു; ദംഗല്‍ താരത്തെ ഉപദ്രവിച്ചന്നെ പരാതിയില്‍ അറസ്റ്റിലായ വികാസിന്റെ വിശദീകരണം

Published on 11 December, 2017
കാല്‌ മുട്ടിയതിനു ക്ഷമ ചോദിച്ചിരുന്നു; ദംഗല്‍ താരത്തെ ഉപദ്രവിച്ചന്നെ പരാതിയില്‍ അറസ്റ്റിലായ വികാസിന്റെ വിശദീകരണം
ദംഗല്‍ നടി സൈറ വസിമിനു നേരെ വിമാനത്തില്‍ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തില്‍, 
താന്‍ മനഃപൂര്‍വം ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും കാല്‌ കൊണ്ടത്‌ അറിയാതെയാണെന്നും അതിന്‌ ക്ഷമ ചോദിച്ചിരുന്നുവെന്നും   പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത വികാസ്‌ സച്ച്‌ദേവിന്റെ വിശദീകരണം. 

 ശനിയാഴ്‌ച രാത്രിയില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കു പോവുകയായിരുന്ന വിമാനത്തില്‍ നടന്ന സംഭവത്തില്‍ താരത്തിന്റെ പരാതി പ്രകാരമാണ്‌ പൊലീസ്‌ വികാസിനെ അറസ്‌്‌റ്റ്‌ ചെയ്‌തത്‌. 39 കാരനായ ബിസിനസ്‌ എക്‌സിക്യൂട്ടാവാണ്‌ മുംബൈ സ്വദേശിയായ വികാസ്‌. ഞായറാഴ്‌ചയാണ്‌ വികാസിനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌. പോക്‌സോ വകുപ്പ്‌ പ്രകാരമാണ്‌ 17 കാരിയായ താരത്തെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ്‌ വികാസിനെതിരേ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

മാതൃസഹോദരന്റെ മരണത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു താനെന്നും വല്ലാതെ ക്ഷീണിതനായാണ്‌ വിമാനത്തില്‍ യാത്ര ചെയ്‌തിരുന്നതെന്നും വികാസ്‌ പറയുന്നു. തന്നെ ആരും ശല്യം ചെയ്യരുതെന്നും ഭക്ഷണം പോലും കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉറങ്ങിയാല്‍ മാത്രം മതിയെന്നും താന്‍ വിമാന ജീവനക്കാരോട്‌ പറഞ്ഞിരുന്നതായി വികാസ്‌ പറയുന്നു.

മനപൂര്‍വമല്ല കാല്‌ താരത്തിന്റെ മേല്‍ മുട്ടിയത്‌. അറിയാതെ സംഭവിച്ച ആ തെറ്റിന്‌ അപ്പോള്‍ തന്നെ താരത്തോട്‌ താന്‍ ക്ഷമയും ചോദിച്ചിരുന്നതായി വികാസ്‌ പറയുന്നതായി പൊലീസിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക