Image

ആര്‍ എസ്‌ എസും ബിജെപിയും ദളിത്‌ പീഡനം തുടര്‍ന്നാല്‍ താനും അനുയായികളും ബുദ്ധമതം സ്വീകരിക്കും: മായാവതി

Published on 11 December, 2017
ആര്‍ എസ്‌ എസും ബിജെപിയും ദളിത്‌ പീഡനം തുടര്‍ന്നാല്‍ താനും അനുയായികളും ബുദ്ധമതം സ്വീകരിക്കും: മായാവതി

ദളിതര്‍ക്കും മറ്റ്‌ പിന്നോക്ക വിഭാഗങ്ങള്‍ക്കും എതിരായ പീഡനങ്ങളും ആ സമുഹങ്ങളെ ചൂഷണം ചെയ്യുന്നതും അവസാനിപ്പിക്കാന്‍ ആര്‍എസ്‌എസും ബിജെപിയും തയ്യാറായില്ലെങ്കില്‍ താനും തന്റെ അനുയായികളും ബുദ്ധമതം സ്വീകരിക്കുമെന്ന്‌ ബഹുജന്‍ സമാജ്‌ പാര്‍ട്ടി നേതാവ്‌ മായാവതി. 

നാഗ്‌പൂരില്‍ ആര്‍എസ്‌എസ്‌ ആസ്ഥാനത്തിന്‌ ഒരു കിലോമീറ്റര്‍ അകലെ വച്ച്‌ സംഘടിപ്പിച്ച ബിഎസ്‌പി യോഗത്തില്‍ വച്ചാണ്‌ മായാവതിയുടെ ഈ പ്രഖ്യാപനം. താന്‍ ഹിന്ദുവായാണ്‌ ജനിച്ചതെങ്കിലും ഹിന്ദുവായി മരിക്കില്ലെന്ന്‌ ഡോ. അംബേദ്‌ക്കര്‍ 1935ല്‍ തന്നെ പ്രഖ്യാപിച്ച കാര്യം അവര്‍ ചൂണ്ടിക്കാണിച്ചു.

21 വര്‍ഷമാണ്‌ അദ്ദേഹം പരിഷ്‌കരണത്തിന്‌ ഹിന്ദു നേതാക്കള്‍ക്ക്‌ അനുവദിച്ച സമയം. എന്നാല്‍ അവരുടെ സമീപനത്തില്‍ ഒരു മാറ്റവും ഇല്ലെന്ന്‌ മനസിലാക്കിയ അംബേദ്‌ക്കര്‍ 1956 ല്‍ നാഗ്‌പൂരില്‍ വച്ച്‌ ബുദ്ധമതം സ്വീകരിച്ചു. അദ്ദേഹത്തിന്റെ മതപരിവര്‍ത്തനത്തില്‍ നിന്നും ഹിന്ദുമതത്തിന്റെ കരാറുകാരും സൂക്ഷിപ്പുകാരും പാഠങ്ങള്‍ പഠിക്കുകയും ദളിതര്‍ക്കും പിന്നോക്ക സമുദായക്കാര്‍ക്കും അര്‍ഹിക്കുന്ന ബഹുമാനം നല്‍കുമെന്നുമായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുതെന്നും മായാവതി പറഞ്ഞു. 

എന്നാല്‍ ദളിതരെയും പിന്നോക്ക സമുദായക്കാരെയും ചൂഷണം ചെയ്യുന്ന സമീപനമാണ്‌ ഇപ്പോഴും ഹിന്ദുത്വ കക്ഷികള്‍ ചെയ്യുന്നത്‌. ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും അവഹേളനപരവും ജാതീയവും മതപരവുമായ സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ താനും തന്റെ കോടിക്കണക്കിന്‌ വരുന്ന അനുയായികളും ബുദ്ധമതത്തിലേക്ക്‌ മാറുമെന്നും മായാവതി മുന്നറിയിപ്പ്‌ നല്‍കി.

ആര്‍എസ്‌എസിനും ബിജെപിക്കും നാവാനുള്ള ഒരവസരം കൂടി നല്‍കുമെും അതിന്‌ ശേഷമേ മതം മാറ്റത്തെ കുറിച്ച്‌ ആലോചിക്കൂവെും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക