Image

മോഡിയുടെ ആരോപണങ്ങള്‍ക്ക്‌ ശക്തമായി തിരിച്ചടിച്ച്‌ കോണ്‍ഗ്രസ്‌

Published on 11 December, 2017
മോഡിയുടെ ആരോപണങ്ങള്‍ക്ക്‌ ശക്തമായി തിരിച്ചടിച്ച്‌ കോണ്‍ഗ്രസ്‌


പാക്കിസ്ഥാനുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌  ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണങ്ങള്‍ക്ക്‌ ശക്തമായി തിരിച്ചടിച്ച്‌ കോണ്‍ഗ്രസ്‌. ഇന്ത്യ നേരിട്ട രണ്ട്‌ ഭീകരാക്രമണങ്ങള്‍ക്ക്‌ ശേഷവും ആരും വിളിക്കാതെ നവാസ്‌ ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു പാക്കിസ്ഥാനില്‍ പോയത്‌ കോണ്‍ഗ്രസുകാരല്ല മോഡി തന്നെയാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല പറഞ്ഞു.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടലുണ്ടെന്നും അയല്‍രാജ്യമായ പാക്കിസ്ഥാനിലെ നേതാക്കളുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തിയതില്‍ പാര്‍ട്ടി വിശദീകരണം തേടണമെന്നും കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ്‌ റാലിയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന്‌ മറുപടിയെന്ന നിലയ്‌ക്കാണ്‌ രണ്‍ദീപ്‌ സിങിന്റെ ചോദ്യം. വിളിക്കാത്ത കല്യാണത്തിന്‌ പാക്കിസ്ഥാനില്‍ പോയ ആളാണ്‌ ഇപ്പൊ ഞങ്ങളെ കുറ്റപ്പെടുത്തുന്നതിനും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്ന്‌ ഗുജറാത്ത്‌ തിരഞ്ഞെടുപ്പ്‌ നേരിടാനാണെങ്കില്‍ പാക്‌ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥരെ പഠാന്‍കോട്ടിലേക്ക്‌ കയറ്റിയതാരെന്നും ചോദിക്കേണ്ടിവരും,അതിനാല്‍ ഇവിടെ ആര്‍ക്കാണ്‌ പാക്കിസ്ഥാനോട്‌ സ്‌നേഹമെന്ന്‌ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്‌ നേതാവ്‌ മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തില്‍ കോണ്‍ഗ്രസിന്റെയും പാക്കിസ്ഥാന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്നായിരുന്നു മോഡിയുടെ ആരോപണം.

ഇത്തരം ചിന്തകള്‍ പ്രധാനമന്ത്രിക്ക്‌ ചേര്‍ന്നതല്ലെന്നാണ്‌ കോണ്‍ഗ്രസിന്റെ നിലപാട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക