പ്രധാനമന്ത്രി മാപ്പുപറയണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്
Published on 11 December, 2017
കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി
ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി
മാപ്പുപറയണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.
പരാജയഭീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ
നേട്ടമുണ്ടാക്കാനാണ് മോദിയുടെ ശ്രമം. ഇത് അദ്ദേഹത്തിന്റെ പദവിക്ക്
ചേരാത്തതാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ആരുമായും ചര്‍ച്ച
നടത്തിയില്ല. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെ
പറ്റി രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.
ഉദ്ദംപുരിലും ഗുരുദാസ്പുരിലുമെല്ലാം ഭീകരാക്രമണം ഉണ്ടായപ്പോള്‍ ആരുടെയും
ക്ഷണമില്ലാതെ പാകിസ്താനില്‍ പോയ ആളാണ് മോദി. അത് എന്തിനായിരുന്നുവെന്ന്
ജനങ്ങളോട് മോദി വെളിപ്പെടുത്തണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല