Image

ന്യു യോര്‍ക്ക് പോര്‍ട്ട് അതോറിറ്റി ബസ് സ്റ്റേഷനു സമീപം സ്‌ഫോടനം; നാലു പേര്‍ക്കു പരുക്കേറ്റു

Published on 11 December, 2017
ന്യു യോര്‍ക്ക് പോര്‍ട്ട് അതോറിറ്റി ബസ് സ്റ്റേഷനു സമീപം സ്‌ഫോടനം; നാലു പേര്‍ക്കു പരുക്കേറ്റു
ന്യു യോര്‍ക്ക്: നഗരഹ്രുദയത്തിലെ ടൈംസ് സ്‌ക്വയറില്‍ പോര്‍ട്ട് അതോറിറ്റി ബസ് സ്റ്റേഷനു സമീപം 42-ം സ്റ്റ്രീറ്റും എട്ടാം അവന്യുവും സന്ധിക്കുന്ന സ്ഥലത്ത് സ്‌ഫോടനം. നാലു പേര്‍ക്കു പരുക്കേറ്റു.ഇതേത്തുടര്‍ന്ന് ബസ് സ്റ്റേഷനിലെയും സമീപത്തെ സബ് വേ സ്റ്റേഷനിലെയും ആളുകളെ ഒഴിപ്പിച്ചു.രാവിലെ 8 മണിക്കായിരുന്നു സംഭവം.
പല ട്രെയ്നുകളും ടൈംസ് സ്‌ക്വയര്‍ (42 സ്റ്റ്രീറ്റ്) ഒഴിവാക്കിയാണു ഓടുന്നത്. ഇതോടെ ഗതാമഗം താറുമാറായി
ഒരാളെകസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. അയാള്‍ക്കു പരുക്കേറ്റു. അയാള്‍ ശരീരത്തില്‍ കെട്ടി വച്ച സ്‌ഫോടക വസ്തു ആണു പൊട്ടിയതെന്നാണു കരുതുന്നത്. അക്രമി ആരെന്നു പുറത്തു വിട്ടിട്ടില്ല.
വീട്ടിലുണ്ടാക്കിയ പൈപ്പ് ബോംബ് ആണു പൊട്ടിയതെന്നു കരുതുന്നു. അബദ്ധത്തില്‍ പൊട്ടിയതാണോ അതോ പൊട്ടിക്കാന്‍ നോക്കിയപ്പോള്‍ ശരിയായി പൊട്ടതെ വന്നതാണൊ എന്നാണു പോലീസ് അന്വേഷിക്കുന്നത്
പോര്‍ട്ട് അതോറിട്ടിയില്‍ നിന്നു ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നു അധിക്രുതര്‍ അറിയിച്ചു 


The NYPD is responding to reports of an explosion of unknown origin at 42nd Street and 8th Ave, . The A, C and E line are being evacuated at this time. Info is preliminary, more when available. pic.twitter.com/7vpNT97iLC

Update regarding explosion at 42nd St and 8th Ave, in subway: One male suspect is in custody. No injuries other than suspect at this time. Avoid the area. Subways bypassing and Times Square Stations. Info is preliminary. pic.twitter.com/bEAdjq8mYc

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക