Image

സുരഭിക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന പ്രചരണം തെറ്റെന്ന് കമല്‍

Published on 11 December, 2017
സുരഭിക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന പ്രചരണം തെറ്റെന്ന് കമല്‍

ഐഎഫ്എഫ്‌കെ മേളയില്‍ സുരഭി ലക്ഷമിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന വിവാദത്തിന് അടിസ്ഥാനമില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഐഎഫ്എഫ്‌കെയില്‍ ദേശീയ അവാര്‍ഡ് ജേതാക്കളെ ആദരിക്കാറില്ല. സുരഭിക്കായി ഗസ്റ്റ് പാസുണ്ടെന്നും കമല്‍ പറഞ്ഞു.

ഐഎഫ്‌കെയി ഉദ്ഘാടന വേദിയില്‍ സുരഭി ലക്ഷ്മിക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതില്‍ നടന്‍ജോയ് മാത്യുവും എഴുത്തുകാരി ശാരദ ക്കുട്ടിയും പ്രതിഷേധമറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സുരഭി നേടിയ അംഗീകാരത്തെ ആദരിക്കാന്‍ വേദിയില്‍ ഇടംകൊടുക്കേണ്ടത് കേവല മര്യാദയാണെന്നുമായിരുന്നു ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ സുരഭിയെ അവഗണിച്ച മേളയിലേക്കില്ലെന്ന് ജോയ് മാത്യുവും ഫേസ് ബുക്കില്‍ കുറിച്ചു. ഈ സാഹചര്യത്തിലാണ് കമലിന്റെ പ്രതികരണം

സുരഭിക്കായ് ഗസ്റ്റ് പാസുണ്ടെന്നും വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കമല്‍ പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക