Image

‘റിച്ചി’യെക്കുറിച്ച് മോശം പരാമര്‍ശം; രൂപേഷ് പീതാംബരനെതിരെ നിര്‍മ്മാതാവ് പരാതി നല്‍കി

Published on 11 December, 2017
‘റിച്ചി’യെക്കുറിച്ച് മോശം പരാമര്‍ശം; രൂപേഷ് പീതാംബരനെതിരെ നിര്‍മ്മാതാവ് പരാതി നല്‍കി

നിവിന്‍പോളി ചിത്രം ‘റിച്ചി’യെക്കുറിച്ച് ഫേസ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയ നടന്‍ രൂപേഷ് പീതാംബരനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കി. ഡിസംബര്‍ എട്ടിനാണ് നിവിന്‍ പോളി നായകനായ റിച്ചി തിയേറ്ററുകളില്‍ എത്തിയത്. തുടര്‍ന്ന് ചിത്ര ത്തെക്കുറിച്ച് രൂപേഷ് സമൂഹ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ഏറെ വിവാദമായിരുന്നു. ഇതിനെതിരെയാണ് നിര്‍മ്മാതാവ് രൂപേഷിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

സിനിമാ മേഖലയിയെ നൂറോളം വരുന്ന പ്രവര്‍ത്തകരുടെ അദ്ധ്വാനത്തിന്റെ ഫലമായാണ് റിച്ചി എന്ന ബിഗ് ബജറ്റ് ചിത്രമുണ്ടായത്. അതിന്റെ പിറകിലുള്ള അദ്ധ്വാനത്തിന്റെ വില നിര്‍വചിക്കാന്‍ സാധിക്കില്ല. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ ദുഃഖകരമായ സംഭവത്തെക്കുറിച്ച് അസോസിയേഷന്‍ നടപടി സ്വീകരിക്കണം എന്നാണ് പരാതിയില്‍ പറയുന്നത്. റിച്ചി റിലീസായതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശനവുമായി രൂപേഷ് രംഗത്തെത്തിയത്.

പരോക്ഷത്തില്‍ കന്നട ചിത്രത്തെ പുകഴ്ത്തുമെന്ന് തോന്നിക്കുമെങ്കിലും റിച്ചിക്ക് നേരെയുള്ള ഒളിയമ്ബായിരുന്നു രൂപേഷിന്റെ പ്രതികരണം എന്ന് വ്യക്തമായിരുന്നു. ‘ഉളിഡവരു കണ്ടതേ’ പോലൊരു മാസ്റ്റര്‍ പീസിനെ വെറും പീസാക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റില്ലെന്നായിരുന്നു സംവിധായകന്‍ രക്ഷിത് ഷെട്ടിയെ പുകഴ്ത്തുന്നതിനോടൊപ്പം രൂപേഷ് പറഞ്ഞുവെച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക