Image

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ഒറ്റയ്ക്കു വേദിയൊരുക്കും

Published on 11 December, 2017
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ഒറ്റയ്ക്കു വേദിയൊരുക്കും

ന്യൂഡല്‍ഹി: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നേരത്തെ ഇന്ത്യ ലോകകപ്പിനു വേദിയായിരുന്നെങ്കിലും അത് മറ്റു രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു. മറ്റ് രാജ്യങ്ങളുടെ 2021 ചാന്പ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകുമെന്നു ബിസിസിഐ അറിയിച്ചു. 

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റിനും ഇന്ത്യ ആതിഥ്യമരുളും. 2019-20 കാലയളവിലാണ് മത്സരം നടക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവി ലഭിച്ചത്. ടെസ്റ്റ് പദവിയുള്ള പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും അംഗങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അഫ്ഗാനിസ്ഥാനെയും അയര്‍ലന്‍ഡിനെയും അംഗീകരിച്ചിരുന്നു. 

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയക്കെതിരേ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രപ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ നമ്മള്‍ വേദിയൊരുക്കുകയാണെന്ന് ബിസിസിഐ ആക്ട്ിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക