Image

ഓഖി വീശിയപ്പോള്‍ വാഴവെട്ടിയവര്‍ .. (ജോസ് കാടാപുറം)

Published on 12 December, 2017
ഓഖി വീശിയപ്പോള്‍  വാഴവെട്ടിയവര്‍ .. (ജോസ്  കാടാപുറം)
100 വര്‍ഷത്തിനിടയില്‍ കേരളതീരത്തു ഉണ്ടായ  ഏറ്റവും വലിയ ദൂരന്ധങ്ങളില്‍ ഒന്നാണ് ഓഖിചുഴലി കാറ്റ്.. തെക്കന്‍ കേരളത്തിലെ തീര പ്രദേശങ്ങളില്‍ വീശിയടച്ചു്  ചുഴലിക്കാറ്റും  കനത്ത മഴയും വരുത്തിയ ജീവഹാനിയും  നാശനഷ്ടവും ജനങ്ങള്‍ക്കു താങ്ങാവുന്നതിനുഅപ്പുറമായിരുന്നു. കടലില്‍ പെട്ടുപോയ ഉറ്റവരെ കുറിച്ചു ആശ്വാസ  വിവരങ്ങള്‍ എത്തിക്കുന്നതിന് പകരം ദുരന്തത്തിന്റെ മുന്നറിയിപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ മത്സ്യ  തൊഴിലാളികള്‍ക്കു  നല്‍കിയില്ല എന്ന ആരോപണം ഉന്നയിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന കഥയാണ് ഉണ്ടായതു. എന്നാല്‍ ഇതില്‍ വസ്തുതയുടെ കണികപോലുമില്ല. നവംബര്‍ 29 നു ലഭിച്ചത്  ന്യൂന മര്‍ദ്ദത്തിന്റെയും മഴ സാധ്യതയുടെയും മാത്രമായിരുന്നു. നവംബര്‍30  നു ലഭിച്ചത് ലക്ഷദീപിനു മാത്രമായിരുന്നു. അന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേരളത്തിന് ലഭിക്കുംമ്പോള്‍ മഴയും കാറ്റും ശക്തമായി കഴിഞിരുന്നു.  അസാമാന്യ വേഗത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും പ്രവര്‍ത്തിച്ചത്. കാറ്റില്‍ മരങ്ങള്‍ വീണും കെട്ടിടങ്ങള്‍ തകര്‍ന്നും അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കി. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു, കടലില്‍ ഉള്ള മല്‍സ്യ തോഴിലാളികളെ എത്രയും വേഗം കരക്കെത്തിക്കാനുള്ള ശ്രമ മാണ്  നടത്തിയതു. നാവിക സേനയും  വ്യോമ സേനയും കോസ്റ്റ ഗാര്‍ഡും  പോലീസും  ഫയര്‍ ഫോഴ്‌സും ഒന്നിച്ചു പ്രവര്‍ത്തിച്ചു. സമാനതകള്‍ ചുണ്ടികാണിക്കാനില്ലാത്ത വിധം  വിജകരമായ രക്ഷ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത്. എണ്ണൂറോളം പേരെ രക്ഷപെടുത്തി കരക്കെത്തിച്ചു. ജീവഹാനി പരമാവധി കുറക്കാന്‍ ശ്രമിച്ചു. സുനാമിയുടെ കാലത്തു പോലും ഇത്ര കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം  നടന്നിട്ടില്ല എന്ന്  നിര്‍മല സീതാരാമനും  അല്‍ഫോന്‍സ് കണ്ണന്താനവും പറഞ്ഞു. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്  15 കപ്പലുകള്‍  7 ഹെലികോപ്റ്ററുകള്‍, 4 വിമാനം അടക്കം നാവിക സേന, വ്യോമ സേന. കോസ്റ്റ് ഗാര്‍ഡ്  എന്നിവയുടെ സഹായത്തോടെ അവസാനത്തെ  മല്‍സ്യ തൊഴിലാളിയെ   വരെ കരയില്‍ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഫിഷറീസ് മന്ത്രി മെഴ്‌സികുട്ടിയമ്മ, ടൂറിസം മന്ത്രി കടകംപള്ളി  അവരുടെ ഡിപ്പാര്‍ട്‌മെന്റുകള്‍ രക്ഷാപ്രവത്തനത്തിനു നേതൃത്വം കൊടുത്തു തീരങ്ങളില്‍ മുഴവന്‍ സമയം ഉണ്ടായിരുന്നു.


        
52 പുനരധിവാസ കേന്ദ്രങ്ങളിലായി ഏതാണ്ട് 8556 പേര് ഈ  കേന്ദ്രങ്ങളില്‍ ആശ്വാസം തേടിയെത്തി. ഇത്രയും ഫലപ്രദമായ കാര്യങ്ങള്‍ ശ്രദ്ധയോടു ചെയിതു. ഫലപ്രദമായ ജീവന്‍രക്ഷ  പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു  ചില മാധ്യമങ്ങള്‍  അതൊന്നും വാ ര്‍ത്തയാക്കിയിട്ടില്ല അവരുടെ ശ്രമം സര്കാരിനെ താറടിക്കുക മാത്രമായിരുന്നു, മുന്നറിയിപ്പ് കേരളം അവഗണച്ചുവെന്ന  ആരോപണം പൊളിച്ചത് കേന്ത്രമന്ത്രി  അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു. ഇതോടെ മുഖ്യമന്ത്രി  കടല്‍ത്തീരം സന്തര്ശിക്കുന്നില്ലായെന്ന പല്ലവിയിലേക്ക് മാറി. മുഖ്യമന്ത്രി കടത്തീരം  സന്ദര്‍ശിച്ചപ്പോള്‍  ജനങ്ങള്‍ തടഞ്ഞു എന്ന പച്ചക്കള്ളം വിളമ്പി .ഉറ്റവരെ ഓര്ത്തു വേദനിക്കുന്നവരെ മുതലെടുക്കാന്‍ ശ്രമിക്കുന്ന മാധ്യമ നേരുകാരേ യാണ്  പിന്നീട് കേരളം കണ്ടത്. മുഖ്യമന്ത്രി  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയര്മാനാണ്. വീടുകള്‍ കയറി ആളുകളെ നേരില്‍ കണ്ടു വൈകാരികമായി ആശ്വസിപ്പിച്ചു വാര്‍ത്ത പത്രത്തില്‍ ഒന്നാം പേജില്‍  വരുത്തുന്ന കള്ള പരിപാടിയുടെ ഉസ്തതായാ  ഉമ്മന്‍ചാണ്ടിയല്ലാ  പിണറായി വിജയന്‍ എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഓഖിചുഴലിക്കാറ്റിലൂടെ തിരുവന്തപുരത്തു രൂക്ഷമായ  സ്ഥിതി  ഉണ്ടാക്കിയതിനെ തുടര്‍ന്ന് അതിലും വലിയ വിവാദ കൊടുംകാറ്റാണ് ചില മാധ്യമങ്ങള്‍ കെട്ടഴിച്ചുവിട്ടത്. ഓഖി വീശിയപ്പോള്‍ വാഴവെട്ടുകയായിരുന്നു അവരില്‍ പലരും.


ഓഖി വീശിയപ്പോള്‍ അറിയിപ്പ് വൈകിയോ ഇല്ലയോ എന്നത് തലനാരിഴ കീറി പരിശോധിക്കും മുമ്പ്, അതിനെ നേരിടുന്നതിന് നാം ഇനിയെങ്കിലും കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്ന തരത്തിലുള്ള ചര്‍ച്ച നിര്‍ഭാഗ്യവശാല്‍ എവിടെയും കണ്ടില്ല. സര്‍ക്കാര്‍ അത് ചെയ്തില്ല, ഇത് ചെയ്തില്ല എന്ന് പറഞ്ഞവര്‍ കേന്ദ്രസഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത് പിണറായി സര്‍ക്കാരാണെന്നത് മറന്നുപോയി. സംസ്ഥാന സര്‍ക്കാര്‍ അതീവഗുരുതരമായ സ്ഥിതി കേന്ദ്രത്തെ അറിയിക്കുകയും അത് കേന്ദ്രം അതേ ഗൗരവത്തില്‍ സ്വീകരിക്കുകയും ചെയ്തത് ആരൊക്കെ റിപ്പോര്‍ട്ട് ചെയ്തു. ഇത്രയധികം പേരെ രക്ഷപ്പെടുത്തിയ ഒരു ഓപ്പറേഷന്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് ഓര്‍ക്കണം.

മത്സ്യത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ആശങ്കയും വേദനയും വളരെ വലുതാണ്. അത് അധികാരികളെ അറിയിക്കാനല്ല അത് ആളികത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തിന് തന്നെ വിഘാതമാകുന്ന തരത്തില്‍ വഴിതിരിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചതും ആര്‍ക്ക് വേണ്ടിയാണ്?
കേരളത്തില്‍ സുനാമി ദുരന്തത്തില്‍ മരിച്ചുവീണത് 171 പേരായിരുന്നു. ഇതില്‍ 131 ഉം ആലപ്പാട് എന്ന ഒരു പഞ്ചായത്തിലെ ജനങ്ങളും. സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചില്ല എന്ന് പറഞ്ഞ് റോഡ് ഉപരോധിക്കാന്‍ ആവേശം പകര്‍ന്നില്ല അന്നൊരു മാധ്യമപ്രവര്‍ത്തകനും. സുനാമി ബാധിതര്‍ക്കായി പൊതുസമൂഹം സമാഹരിച്ചുനല്‍കിയ സുനാമി ഫണ്ട് വകമാറ്റി കടല്‍തീരം പോലുമില്ലാത്ത സ്ഥലങ്ങളില്‍ ചെലവഴിച്ച അന്നത്തെ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാത്തവരാണ് അപ്രതീക്ഷിതമായ ഒരു ആഘാതത്തില്‍ നിന്ന് പരമാവധി ആളുകളെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും എതിരെ ജനരോഷം ഇളക്കാന്‍ ശ്രമിക്കുന്നത്. കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറം സത്യമുണ്ടെന്ന് മനസിലാക്കുന്നവരാണ് പ്രേക്ഷകരില്‍ വലിയ വിഭാഗമെന്നത് മറക്കുന്നത് നന്നല്ല. എല്ലാം നന്നായി നടക്കുന്നു എന്ന് പറയുന്നതല്ല മാധ്യമപ്രവര്‍ത്തനം. പക്ഷേ, നന്നായി നടക്കുന്ന കാര്യങ്ങളാകെ അവഗണിച്ചോ, ഒതുക്കിയോ കുഴപ്പങ്ങള്‍ പെരുപ്പിച്ച് പറയുന്നതുമല്ല മാധ്യമപ്രവര്‍ത്തനം. സത്യമുള്ള തൊഴിലാണിത് എന്ന് നാളെ ആരോടും പറയാനാകാത്ത സ്ഥിതി ക്ഷണിച്ചുവരുത്തുന്നത് ഭൂഷണമല്ല. പ്രകൃതി ദുരന്തത്തെ പോലും പിണറായിവിരുദ്ധ അജണ്ട നടപ്പിലാക്കാനുള്ള അവസരമായി കാണുന്നവാരാ യി മാധ്യമ പ്രവര്‍ത്തകര്‍ മാറിയത് ഒട്ടും നന്നായില്ല.
 


...വടക്കോട്ട് പോകുന്ന ട്രയിനില്‍ കയറിയിരുന്ന് തെക്കോട്ടെത്ര നടന്നാലും ഇറങ്ങുന്നത് വടക്കായിരിക്കും എന്നപോലായിട്ടുണ്ട് സത്യസന്ധയെന്ന് അവകാശപ്പെടുന്ന ചില മാധ്യമ കെമികളുടെ തൊഴിലെടുപ്പു. ചുരുക്കത്തില്‍  ഒന്നോര്‍ത്താല്‍  നന്ന് സാധാരണ പൗരനുള്ളതില്‍ കവിഞ്ഞ ഒരധികാരവും പ്രത്യേക അവകാശവും ഭരണഘടന ഒരു  മാധ്യമ പ്രവര്‍ത്തകനും നല്‍കുന്നില്ല. ക്യാമറയും ലൈറ്റും കണ്ടാല്‍ നമുക്കാര്‍ക്കും തോന്നിപ്പോകരുത്  ശിക്ഷ വിധിക്കാനും വിധി നടപ്പാക്കാനുമുള്ള കസേരയാണ് തന്റേതെന്ന്. കോട്ടു ഇട്ട്   ചാനല്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ചിലര്‍ക്ക് അങ്ങനെ തോന്നു തായി  പ്രേക്ഷകനു തോന്നി പോയാല്‍ അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ക്കുള്ളത് ആരെയും ആക്രമിക്കാനുള്ള സ്വാതന്ത്ര്യമാണെന്നും നിങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് അനുവദനീയമല്ലാത്ത കൃത്യം എന്നുമുള്ള ഭാവമുണ്ടല്ലോ.... അത്  നിങ്ങളെ പുതിയ ചാനലുമായി(മംഗളം)  എത്തിയവന്റെ ഗതികേടിലേക്കു എത്തിക്കും. മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ വഴികാട്ടികളായി രണ്ടു പേരുണ്ട് കേസരി ബാലകൃഷ്ണപിള്ളയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഇവരെ മാധ്യമ പ്രവര്‍ത്തകര്‍  വല്ലപ്പോഴും ഓര്‍ക്കുന്നത് നന്നായിരിക്കും. ചുരുക്കത്തില്‍ നേതാവിന്റെ കക്ഷത്തിലേക്കു ക്യമറ തിരിക്കുന്നതിന് പകരും ജനങ്ങളുടെ  പ്രശ്‌നങ്ങോളോട്  ആയിരിക്കണം നമ്മുടെ ക്യമറ കണ്ണുകള്‍ !!

ഓഖി വീശിയപ്പോള്‍  വാഴവെട്ടിയവര്‍ .. (ജോസ്  കാടാപുറം) ഓഖി വീശിയപ്പോള്‍  വാഴവെട്ടിയവര്‍ .. (ജോസ്  കാടാപുറം)
Join WhatsApp News
andrew 2017-12-12 06:49:13

Mr.Kadapuram !

Your article is a beautifully well-written coverage, realistic & rational. This is a model to the corrupted Media in Kerala, like it is in most parts of the World.

  If we look at the previous reports by Media we can see they were not much interested in it and waited for things to happen. And likewise the priests. They do preach and enrich by taking advantage of calamities, won’t do anything to prevent it but blame someone all the time. If your god is the cause of all that is happening, your god is responsible for this disaster. The victims must take you guys; the direct representatives of your god to court.

 Media & Politics in Kerala, like in India & USA are slaves to religion, religion, in turn, is Priests. They are the judges in any and every event and the devotees won’t say anything. Money, real-estate, Job opportunities are under the control of priests & the common people don’t have the power to stand against them. We need to have strong changes in Civil Laws. Hospitals, Schools etc. must be under the control of a Free Democratic system of Government detached and un-influenced by Religion/priests. Media has become ‘bootlickers’ of the priests, Civil ethics is in gutters and the rich and powerful can do any crimes and spread false news and they rule.

We need strong changes, civil laws and uncorrupted law enforcement.

vayanakkaran 2017-12-12 16:14:08
അവിടെ ഭർത്താവിനെ നഷ്ടപ്പെട്ടവരും മക്കളെ നഷ്ടപ്പെട്ടവരുമായ പാവപ്പെട്ട കുറെ ജനങ്ങൾ താമസിക്കുന്നുണ്ട്. അവിടെ പോയി അവരോടു ചോദിക്കൂ പിണറായി സർക്കാർ അവർക്കു വേണ്ടി വേണ്ട സമയത്തു എന്ത് ചെയ്തു എന്ന്. അവർ പറയും ആരാണ് വാഴ വെട്ടിയതും കുല എടുത്തതെന്നുമൊക്കെ. നേവിയും കോസ്റ്റ്ഗാർഡുമൊക്കെ സഹായത്തിനെത്തിയെങ്കിൽ അതിന്റെ ക്രെഡിറ്റ് തീർച്ചയായും മോദിക്കു കൊടുക്കണം. പിന്നെ ഇതിനിടയിലും ഉമ്മൻ ചാണ്ടിയുടെ തലക്കിട്ടു തൊണ്ടേണ്ട കാര്യം എന്താണെന്നു മനസ്സിലായില്ല. അതും ഒരു വാഴ വെട്ടാണ്. അദ്ദേഹത്തെ എന്താണ് നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നത്? അങ്ങേരു ജനപ്രിയനാണെങ്കിൽ അത് അദ്ദേഹം ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നത് കൊണ്ടാണ്. ജനങളുടെ ഹൃദയത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം പിണറായി പതിനാലു വര്ഷം കൈലാസത്തിൽ പോയിരുന്നു തപസ്സു ചെയ്‌താൽ പോലും ലഭിക്കില്ല. 
തീരദേശത്തു വീടുകൾ പോയവർക്ക് വീട് വച്ച് കൊടുക്കാനും പട്ടിണിയിൽ കഴിയുന്നവർക്ക് സഹായം എത്തിച്ചു കൊടുക്കാനും എല്ലാം പോയവരെ പുനരധിവസിപ്പിക്കാനും സർക്കാർ എന്ത് ചെയ്യുന്നു എന്നാണ് ഭാരതം ഉറ്റു നോക്കുന്നത്. വെറുതെ ഇങ്ങനെ പൊങ്ങച്ചം എഴുതി സമയം കളയാതെ അതിനു വല്ലതും ചെയ്യാൻ നോക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക