Image

നികുതി വെട്ടിപ്പ്‌; സുരേഷ്‌ ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published on 12 December, 2017
നികുതി വെട്ടിപ്പ്‌; സുരേഷ്‌ ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: വ്യാജവാഹനരജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ്‌ ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസില്‍ സുരേഷ്‌ ഗോപിക്കെതിരെ െ്രെകംബ്രാഞ്ച്‌ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ്‌ എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്‌.

ഹര്‍ജിയില്‍ കോടതി വെള്ളിയാഴ്‌ച വാദം കേള്‍ക്കും. കേസില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ്‌ സുരേഷ്‌ ഗോപി മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്‌. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

െ്രെകംബ്രാഞ്ച്‌ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്‌ കടക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ്‌ ഒഴിവാക്കാനാണ്‌ സുരേഷ്‌ ഗോപിയുടെ ശ്രമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക