Image

ക്രിസ്‌ത്യന്‍ യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ആക്രമണത്തിനിരയായ യുവാവ്‌ ആത്മഹത്യ ചെയ്‌ത നിലയില്‍

Published on 12 December, 2017
 ക്രിസ്‌ത്യന്‍ യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ആക്രമണത്തിനിരയായ യുവാവ്‌ ആത്മഹത്യ ചെയ്‌ത നിലയില്‍

പാലക്കാട്‌: അട്ടപ്പാടിയില്‍ വീണ്ടും സദാചാര'ക്കൊല'. 21 കാരനായ സുധീഷാണ്‌ ആത്മഹത്യ ചെയ്‌തത്‌. സുധീഷും ക്രിസ്‌ത്യന്‍ യുവതിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു.

എന്നാല്‍ വിവരം വീട്ടിലറിഞ്ഞതിന്‌ പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും സംഘവും ചേര്‍ന്ന്‌ സുധീഷിനെ ക്രൂരമര്‍ദ്ദനത്തിന്‌ ഇരയാക്കുകയായിരുന്നു.

തലയ്‌ക്കും അടിവയറ്റിനും ക്രൂരമായ മര്‍ദ്ദനമേറ്റതിന്‌ പിന്നാലെ വീട്ടിലെത്തിയ സുധീഷ്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ കുറിപ്പില്‍ മര്‍ദ്ദിച്ചവരുടെ പേരുകള്‍ എഴുതിയിട്ടുണ്ട്‌.

കഴിഞ്ഞ വര്‍ഷം കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രണമണത്തിന്‌ ഇരയായതിനെ തുടര്‍ന്ന്‌ ആത്മത്യ ചെയ്‌ത അനീഷിന്റെ നാട്ടുകാരനാണ്‌ മരണപ്പെട്ട സുധീഷ്‌.

മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ശരീരത്തില്‍ രക്തം കടപിടിച്ചിരുന്നതായും എല്ലൊടിഞ്ഞിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക