Image

ഓഖിയും പിന്നെ, നായ്ക്കളും (ലൗഡ് സ്പീക്കര്‍ 14: ജോര്‍ജ് തുമ്പയില്‍)

Published on 12 December, 2017
ഓഖിയും പിന്നെ, നായ്ക്കളും (ലൗഡ് സ്പീക്കര്‍ 14: ജോര്‍ജ് തുമ്പയില്‍)
നായ്ക്കളുടെ സ്‌നേഹത്തെക്കുറിച്ച് നരനോടു പ്രത്യേകം പറയേണ്ട കാര്യമില്ല. എന്നാല്‍, ഇവിടെ അതല്ല കാര്യം. നായ്ക്കളെ സ്വന്തമായി പരിപാലിക്കുന്നവര്‍ക്ക് ആരോഗ്യക്കാര്യത്തില്‍ അല്‍പ്പം കൂടുതല്‍ നേട്ടമുണ്ടാകുന്നതായി ഒരു റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിട്ടുണ്ട്. അതും ഹൃദ്രോഗം ! സ്വീഡനിലെ ഉപ്‌സാലാ സര്‍വ്വകലാശാലയിലെ 3.4 മില്യണ്‍ ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ പരിശോധിച്ചാണ് ഇപ്പോഴത്തെ ഗവേഷണഫലം പുറത്തു വിട്ടിരിക്കുന്നത്. പട്ടിക്കുട്ടികളെ വളര്‍ത്തുകയും അവരോട് ഇഴയടുപ്പം കാട്ടുകയും ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത, അത്തരം നായ് സ്‌നേഹമില്ലാത്തവരേക്കാള്‍ തുലോം കുറവാണത്രേ. സര്‍വകലാശാലയിലെ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ദി സയന്‍സ് ഫോര്‍ ലൈഫ് ലാബോറട്ടറിയിലെ മെന്യാ മുബാംഗ പറയുന്നത്, നായ്ക്കളെ കുടുംബത്തിലെ ഒരംഗം എന്നതു പോലെ പരിഗണിക്കുന്നതില്‍ പലര്‍ക്കും ഏകാന്തതയില്‍ നിന്നും കരകയറാനുള്ള ഒരു മാര്‍ഗ്ഗമാണത്രേ. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അതു സഹായിക്കും, ജീവിതത്തിലെ പ്രതിസന്ധികളില്‍ നായ്ക്കളുടെ സാമീപ്യം ഒരു അനുഗ്രഹമാകുമത്രേ. 40 മുതല്‍ 80 വരെയുള്ളവരിലായിരുന്നു പഠനം. നായ്ക്കള്‍ ഉള്ളവര്‍ക്ക് ഹൃദ്രോഗം വന്നത് 11 ശതമാനമായിരുന്നുവെങ്കില്‍ ഇല്ലാത്തവരില്‍ അത് 33 ശതമാനമായിരുന്നു. ഇതു തമ്മില്‍ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോയെന്ന് ചോദിച്ചാല്‍ വൈകാതെ അതിനു ഉത്തരം വരുമെന്നു മാത്രമേ പറയാനാവൂ. കാരണം, സ്വീഡനെ പോലെ പാതിരാസൂര്യന്മാരുടെ നാട്ടില്‍ വേട്ടനായ്ക്കള്‍ ഉള്‍പ്പടെയുള്ളവ മനുഷ്യന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍, ഈ സിദ്ധാന്തം അമേരിക്കയില്‍ അത്രമാത്രം ഫലപ്രദമാകുമെന്നു പറയാനാവുമോ?

**** **** ****

ആരോഗ്യത്തെക്കുറിച്ച് പറഞ്ഞു വന്നപ്പോഴാണ് ഓര്‍മ്മിച്ചത്, ഫഌ സീസണ്‍ ആരംഭിച്ചിരിക്കുന്നു. 50 വയസ്സിനു മുകളിലുള്ളവരിലാണ് രോഗം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. അതുപോലെ അഞ്ചു വയസിനു താഴെയുള്ളവരേയും രോഗം സാരമായി ബാധിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ഡോക്ടറുമായി ബന്ധപ്പെടുകയോ ആശുപത്രിയില്‍ ചികിത്സ നേടുകയോ വേണമെന്ന് ഹെല്‍ത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൈകള്‍ നല്ലതുപോലെ ശുചിയാക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തണമെന്നും രോഗം വ്യാപിക്കാതെ സൂക്ഷിക്കണമെന്നും സിഡിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാവരും ഇതൊന്നു ശ്രദ്ധിക്കുന്നത് നല്ലത്.

**** **** ****
കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ ചൊല്ല്. അങ്ങനെയൊരു സംഭവം താങ്ക്‌സ് ഗീവിങ് വീക്കില്‍ തന്നെ സംഭവിച്ചത് എല്ലായിടത്തും വാര്‍ത്തയായിരിക്കുന്നു. കാമുകനെ സന്ദര്‍ശിക്കുന്നതിനാണ് കേറ്റ് മെക്ലയര്‍ ന്യൂ ജേഴ്‌സിയില്‍ നിന്നും ഫിലാഡല്‍ഫിയായിലേക്ക് കാറില്‍ പുറപ്പെട്ടത്. പെട്രോള്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്നു ഹൈവേയില്‍ കാറിന്റെ ഓട്ടം പെട്ടന്ന് നിലച്ചു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കു നില്‍ക്കുമ്പോള്‍ താടിയും മുടിയും നീട്ടിയ ഒരാള്‍ എത്തി, കേറ്റ് കാര്യം പറഞ്ഞു. 20 ഡോളര്‍ തന്ന് സഹായിക്കണം, തുക പിന്നീട് തിരിച്ച് തരാമെന്നും പറഞ്ഞു. അല്‍പ്പസമയത്തിനു ശേഷം അയാള്‍ പെട്രോളുമായി എത്തി. വണ്ടി സ്റ്റാര്‍ട്ട് ചെയ്യും മുന്നേ അയാളുടെ വിവരങ്ങള്‍ കേറ്റ് തിരക്കി. വീടില്ലാത്ത ഒരു സാധു, നിരത്തുകളില്‍ കിടന്നുറങ്ങുന്നയാള്‍. പക്ഷേ, അയാളുടെ പരോപകാരം കേറ്റിനു നന്നേ ബോധിച്ചു. വീട്ടില്‍ തിരിച്ചെത്തിയ കേറ്റ് തനിക്കുണ്ടായ അനുഭവം കാമുകനായ മാര്‍ക്ക് ഡി അമിക്കൊയുമായി പങ്കിട്ടു. രണ്ട് പേരും ചേര്‍ന്ന് ഭവനരഹിതനെ സഹായിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് തീരുമാനിച്ചു. ഉദാര മതികളായ പലരും വന്‍ തുകയാണ് ഫണ്ടില്‍ നിക്ഷേപിച്ചത്. ആപത്ഘട്ടത്തില്‍ 20 ഡോളര്‍ തന്ന് സഹായിച്ച നല്ല മനുഷ്യന് താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ച് കേറ്റിനു നല്‍കാനായ തുക കേട്ടാല്‍ ഞെട്ടരുത്. 160000 ഡോളര്‍ !

**** **** ****

ഈയാഴ്ച വാട്‌സ് ആപ്പില്‍ പ്രചരിച്ച ചില ട്രോളുകള്‍ കണ്ടാല്‍ ആരുമൊന്നു ചിരിച്ചു പോകും. കേരളത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റായ ഓഖിയെ മുന്‍നിര്‍ത്തിയായിരുന്നു ഇത്. ചുഴലിക്കാറ്റിനെ പൊളിറ്റിക്കലായി കണ്ട് ചില രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണമെന്ന മട്ടില്‍ പ്രചരിക്കുന്നതില്‍ പ്രസക്തമെന്നു തോന്നുന്നതു മാത്രമാണ് ഇവിടെ കൊടുക്കുന്നത്. ഇതില്‍ യാതൊരു രാഷ്ട്രീയവും മാന്യ വായനക്കാര്‍ കാണേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചിലത് ഇങ്ങനെ, ഓഖി അല്ല ആരായാലും കണ്ണൂരില്‍ ആഞ്ഞടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇ.പി. ജയരാജന്‍. ഓഖിയുടെ നല്ലൊരു പങ്കും തമിഴ്‌നാട് കൊണ്ടുപോയത് പിണറായി സര്‍ക്കാരിന്റെ കഴിവു കേടെന്ന് തിരുവഞ്ചൂര്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രവചനത്തിനുള്ള അവാര്‍ഡ് രമേശ് ചെന്നിത്തലക്ക്. പടയൊരുക്കം തിരുവനന്തപുരത്ത് എത്തുമ്പോള്‍ കൊടുങ്കാറ്റ് ആകും എന്നായിരുന്നു പ്രവചനം. അതു സത്യമായി. ഇപ്പോള്‍ കിട്ടിയ അറിയിപ്പ് കടല് 4 കിമീ ഇറങ്ങി പോയ സ്ഥലത്തേക്ക് തോമസ് ചാണ്ടി പുറപ്പെട്ടിട്ടുണ്ട്, സ്ഥലം കയ്യേറാന്‍ !!
ഓഖിയും പിന്നെ, നായ്ക്കളും (ലൗഡ് സ്പീക്കര്‍ 14: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Sudhir Panikkaveetil 2017-12-12 20:11:39
I agree with James Mathew
James Mathew, Chicago 2017-12-12 17:06:46
തുമ്പയിൽ സാർ ഇത് കൊള്ളാം. ഇ മലയാളിയുടെ പോയ വർഷ വിശിഷ്ട വ്യക്തി താങ്കൾ തന്നെയാകണം. എത്രയോ സമയം താങ്കൾ സാഹിത്യത്തിനായി ഉപയോഗിക്കുന്നു. സഹൃദയരായ വായനക്കാർക്ക്  സന്തോഷം പകരുന്നു. ഇ മലയാളി പോയ വർഷാ വിശിഷ്ട വ്യക്തി  ശ്രീ ജോർജ് തുമ്പയിൽ. എന്നോട് യോജിക്കുന്നവർ എഴുതുക.
Vayanakaran 2017-12-13 09:04:49
Your suggestions are good, but  Vidhyadaran and Anthappan are the bold strong writers in this forum. They keep e malayalee live with fireworks, drums and even a parade of elephants. My only concern is they use pen names and don't know who they are. But there is one who write like them, honest, courageous, bold and well-educated scholar- guess who?
I will give the name later.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക