Image

നികുതി വെട്ടിപ്പ്: ഫഹദിനും അമലാ പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ്

Published on 12 December, 2017
നികുതി വെട്ടിപ്പ്: ഫഹദിനും അമലാ പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിനും നടി അമലാ പോളിനുമെതിരെ െ്രെകംബ്രാഞ്ച് നോട്ടീസ്. ഈ മാസം 19 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇരുവരുടെയും വീടുകളില്‍ നേരിട്ടെത്തിയാണ് െ്രെകം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. 

തിരുവനന്തപുരം െ്രെകം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസ് എടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക