Image

ഓഖി: വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ വച്ച്‌ നല്‍കുമെന്ന്‌ മുഖ്യമന്ത്രി

Published on 13 December, 2017
ഓഖി: വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ വച്ച്‌ നല്‍കുമെന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ആശ്വാസ നടപടികള്‍ വേഗത്തിലാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന്‌ വിളിച്ചു ചേര്‍ത്ത്‌ വാര്‍ത്താ സമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ധനസഹായം നല്‍കുന്നത്‌ അടക്കമുള്ള ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ രണ്ട്‌ ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും ചുഴലിക്കാറ്റില്‍ വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ ലൈഫ്‌ പദ്ധതി വഴി സര്‍ക്കാര്‍ വീട്‌ വച്ച്‌ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സഹായവും അനുവദിക്കും. ഓഖിയെ തുടര്‍ന്ന്‌ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കഴിയുന്നവര്‍ പണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ അവരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കഴിവിന്റെ പരമാവധി സംഭാവന നല്‍കാന്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരോട്‌ മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പേജിലൂടെ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക