മുംബൈ :കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ
സംഘത്തില്‍ നിന്ന് വിശ്വസ്‌തന്‍ ഛോട്ടാ ഷക്കീല്‍ വേര്‍പിരിഞ്ഞതായി
റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ ക്‌ളിഫ്‌റ്റണ്‍ മേഖലയില്‍ താമസിക്കുന്ന ദാവൂദിന്റെ
സംഘത്തില്‍ നിന്നും രക്ഷപ്പെട്ട ഷക്കീല്‍ ഒളിസങ്കേതത്തിലാണെന്ന് രഹസ്യാന്വേഷണ
വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
മൂന്ന്
പതിറ്റാണ്ടായി ദാവൂദിന്റെ വലംകൈയ്യാണ് ഛോട്ടാ ഷക്കീല്‍. ദാവൂദിന്റെ
സാമ്രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിം അടുത്തിടെയായി
ഇടപെടുന്നത് ഛോട്ടാ ഷക്കീലിന് അതൃപ്‌തിയുണ്ടാക്കിയെന്നാണ് വിവരം.
ഛോട്ടാ
ഷക്കീലിനെ മറികടന്ന് അനീസ് ഇബ്രാഹിം സംഘത്തിന്റെ തലപ്പത്തെത്താന്‍ ശ്രമിച്ചു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ദാവൂദ് സഹോദരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും
മുഖവിലക്കെടുത്തില്ല. തുടര്‍ന്ന് ഛോട്ടാ ഷക്കീലുമായി അനീസ് തര്‍ക്കത്തിലായി.
ഇതോടെ ഛോട്ടാ ഷക്കീല്‍ സംഘം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
1993ലെ മുംബൈ
സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് ദാവൂദും
അനീസും ഛോട്ടാ ഷക്കീലും..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല