Image

ട്രംമ്പിന് കനത്ത പ്രഹരം- റിപ്പബ്ലിക്കന്‍ ഉരുക്കുകോട്ടയില്‍ ഡമോക്രാറ്റിന് അട്ടിമറി വിജയം

പി പി ചെറിയാന്‍ Published on 13 December, 2017
ട്രംമ്പിന് കനത്ത പ്രഹരം- റിപ്പബ്ലിക്കന്‍ ഉരുക്കുകോട്ടയില്‍ ഡമോക്രാറ്റിന് അട്ടിമറി വിജയം
അലബാമ: 1990 ന് ശേഷം പരാജയം എന്തെന്ന് ഒരിക്കല്‍ പോലും രുചിച്ചിട്ടില്ലാത്ത റിപ്പബ്ലിക്കന്‍ ഉരുക്കുകോട്ടയില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഡഗ് ജോണ്‍സിന് ഉജ്ജ്വല വിജയം അവസാന നിമിഷം ട്രംമ്പ് റോയ്മൂറിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയെങ്കിലും മൂറിന് വിജയിക്കാനായില്ല.

ഡിസംബറിന് 12 ചൊവ്വാഴ്ച നടന്ന് സെനറ്റ് തിരഞ്ഞെടുപ്പില്‍ ലൈംഗിക അപവാദത്തില്‍ ഉള്‍പ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോയ് മൂറിനെ പോള്‍ ചെയ്ത വോട്ടുകളില്‍ 50.38 % വോട്ടുകള്‍ നേടിയാണ് ഡഗ് ജോണ്‍സ് പരാജയപ്പെടുത്തിയത്. റോയ് മൂറിന് 48.24% വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ.

പരാജയം അംഗീകരിക്കുവാന്‍ റോയ് മൂര്‍ തയ്യാറായിട്ടില്ല. വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടാനാണ് തീരുമാനം, നേരം വെളുക്കുന്നത് വരെ കാത്തിരിക്കുന്നുവെന്ന് റോയ് മൂര്‍ അഭ്യര്‍ത്ഥിച്ചു.

ഇതിനിടെ വിജയിച്ച സ്ഥാനാര്‍ത്ഥി ജോണ്‍സിനെ അഭിനന്ദിച്ചുകൊണ്ട് ട്രംമ്പ് ട്വിറ്റര്‍ സന്ദേശമയച്ചു.

25 വര്‍,ത്തിന് ശേഷം അലബാമയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡമോക്രാറ്റിക് സെനറ്ററാണ് ഡഗ് ജോണ്‍സ്.

ഡഗ് ജോണ്‍സിന്റെ വിജയ ലൈംഗിക അപവാദങ്ങളില്‍ നട്ടം തിരിയുന്ന ട്രംമ്പിന്റെ രാജി ആവശ്യപ്പെടുന്നതിന് ഡമോക്രറ്റിക് പാര്‍ട്ടിക്ക് കരുത്തേകുമെന്നാണ് കരുതപ്പെടുന്നത്.

സെനറ്റില്‍ റിപ്പബ്ലിക്കന് ഒരു സീറ്റ് കൂടി നഷ്ടപ്പെട്ട, (51-49) എന്നതാണ് ഇപ്പോള്‍ നിലവിലുള്ള പാര്‍ട്ടി നില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക