Image

ഏഷ്യാനെറ്റില്‍ പുതുമയാര്‍ന്ന ക്രിസ്തുമസ് പരിപാടികള്‍

Published on 13 December, 2017
ഏഷ്യാനെറ്റില്‍ പുതുമയാര്‍ന്ന ക്രിസ്തുമസ് പരിപാടികള്‍
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റില്‍ പുതുമയാര്‍ന്നതും വ്യത്യസ്തതയാര്‍ന്നതുമായ നിരവധി പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നു.

ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റില്‍ രാവിലെ 8 മണിക്ക് നിത്യഹരിതനായിക ഷീലയുമായി ചലച്ചിത്രതാരം നോബി നടത്തുന്ന അഭിമുഖം, തുടര്‍ന്ന് 9 മണിക്ക് മെഗാഹിറ്റ് മൂവി 'ബാഹുബലി', വൈകുന്നേരം 4 മണിക്ക് സൂപ്പര്‍ഹിറ്റ് ചലച്ചിത്രം 'സണ്‍ഡേ ഹോളീഡേ', രാത്രി 7 മണിക്ക് കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ചലച്ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' യും സംപ്രേക്ഷണം ചെയ്യുന്നു.

കൂടാതെ ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത്, ദുല്‍ക്കര്‍ സല്‍മാന്‍, മജ്ഞു വാര്യര്‍, ടൊവിനോ തോമസ്, വിജയ് സേതുപതി, ഗോപി സുന്ദര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന നൃത്തത്തിന്റെയും സംഗീതത്തിന്റേയും വിസ്മയം തീര്‍ത്ത 'ഏഷ്യാവിഷന്‍ മൂവി അവാര്‍ഡ്‌സ് 2017' ഉം സംപ്രേക്ഷണം ചെയ്യുന്നു.

ഡിസംബര്‍ 24 ന് വൈകുന്നേരം 5.30 ന് ചലച്ചിത്രം 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റില്‍ പുതുമയാര്‍ന്ന ക്രിസ്തുമസ് പരിപാടികള്‍ ഏഷ്യാനെറ്റില്‍ പുതുമയാര്‍ന്ന ക്രിസ്തുമസ് പരിപാടികള്‍ ഏഷ്യാനെറ്റില്‍ പുതുമയാര്‍ന്ന ക്രിസ്തുമസ് പരിപാടികള്‍ ഏഷ്യാനെറ്റില്‍ പുതുമയാര്‍ന്ന ക്രിസ്തുമസ് പരിപാടികള്‍ ഏഷ്യാനെറ്റില്‍ പുതുമയാര്‍ന്ന ക്രിസ്തുമസ് പരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക