ബാറ്റ് കൊണ്ട് താണ്ഡവമാടിയ രോഹിത് ശര്‍മയ്‌ക്ക് ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടാം മത്സരത്തില്‍
ഡബിള്‍ സെഞ്ച്വറി. 153 ബോളില്‍ 208 റണ്‍സാണ് രോഹിത് നേടിയത്. ആദ്യ മത്സരത്തില്‍
തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാരുടെ അത്യുഗ്രന്‍ തിരിച്ചുവരവിനാണ്
മൊഹാലി സാക്ഷിയായത്.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച
ശ്രീലങ്കയ്‌ക്കെതിരേ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സ് എന്ന കൂറ്റന്‍
സ്‌കോറാണ് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ പടുത്തുയര്‍ത്തിയത്. രോഹിത് ശര്‍മയുടെ
മൂന്നാം ഡബിള്‍ സെഞ്ച്വിറിയാണിത്.
ശിഖര്‍ ധവാന്‍ (68), ശ്രേയസ് അയ്യര്‍
(88) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ
ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തറപറ്റിച്ച
ലങ്ക മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല