Image

ചാനല്‍ അഭിമുഖം; രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

Published on 13 December, 2017
ചാനല്‍ അഭിമുഖം; രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. രാഹുല്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

18 ന് വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയെന്ന ബിജെപിയുടെ പരാതിയിലാണ് നോട്ടീസ്. രാഹുലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയും കേസെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക