Image

ക്രിസ്തുമസ് പുതുവര്‍ഷ രചനകള്‍ ക്ഷണിക്കുന്നു

Published on 13 December, 2017
ക്രിസ്തുമസ് പുതുവര്‍ഷ രചനകള്‍ ക്ഷണിക്കുന്നു
ഈ ക്രിസ്തുമസ് കാലം ദൈവീകമായ ചിന്തകളിലേക്ക് ഒന്ന് കണ്ണോടിക്കാന്‍ ശ്രമിക്കുക. മനസ്സില്‍ നന്മകള്‍ ഉണ്ടാകുമ്പോള്‍ ജീവിതം സുഖകരമാകുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ക്രിസ്തുമസ് പുതുവര്‍ഷം എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള രചനകള്‍ അയക്കുക.

ലേഖനങ്ങള്‍ മതപരമാക്കാതെ സത്യവും, നീതിയും ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങളാകട്ടെ.
മാത്യുവിന്റെ സുവിശേഷം 13:32 ഇങ്ങനെ പറയുന്നു.: “സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരുമനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നുസസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍തക്കവണ്ണം വൃക്ഷമായിതീരുന്നു.”

ക്രിസ്തുമസ് ട്രീകള്‍ മുറികളില്‍ അലങ്കരിക്കുമ്പോള്‍ ഓര്‍ക്കുക നല്ല വിത്തുകള്‍ നല്ലമരങ്ങളെ നല്‍കുന്നു. നന്മയുടെ ഒരുവിത്ത് മനസ്സില്‍ പാകുക.
എല്ലാവര്‍ക്കും ഈമലയാളിയുടെ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

ഇ മലയാളി പത്രാധിപസമിതി
Join WhatsApp News
GEORGE NEDUVELIL 2017-12-22 21:26:52
നല്ല നിർദേശം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക