Image

ഡോ. രാജേന്ദ്ര രാജ്മനെ (51) മന്‍ഹാട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പി.പി. ചെറിയാന്‍ Published on 13 December, 2017
ഡോ. രാജേന്ദ്ര രാജ്മനെ (51) മന്‍ഹാട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂയോര്‍ക്ക്: ബ്രൂക്ക് ലിന്‍ NYU Langone ആശുപത്രിയിലെ ചീഫ് പള്‍മണോളജിസ്റ്റ് ഡോ. രാജേന്ദ്ര രാജ്മനെ (51) പാര്‍ക്ക് അവന്യൂവിലെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

സംഭവത്തെക്കുറിച്ച് കൂടുതൽ  വിവരം ലഭിക്കുന്നവര്‍ ന്യൂയോര്‍ക്ക് പോലീസുമായി ബന്ധപ്പെടണമെന്നു ചീഫ് ഓഫ് ഡിറ്റക്ടീവ് റോബര്‍ട്ട് വോയ്‌സ് അറിയിച്ചു.

E. 27th St. അപ്പാര്‍ട്ട്‌മെന്റില്‍ ചൊവ്വാഴ്ച രാവിലെ 9.30-നാണ് മൃതദേഹം കണ്ടെത്തിയത്.

ഹെറോയിന്‍ അംശങ്ങള്‍ അടങ്ങിയ നിരവധി എന്‍വലപ്പുകള്‍ മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആശുപത്രിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നു സഹപ്രവര്‍ത്തക, അപ്പാര്‍ട്ട്‌മെന്റില്‍ എത്തി മെയിന്റനന്‍സ് ജോലിക്കാരനെക്കൊണ്ട് വാതില്‍ തുറന്നപ്പോള്‍ ബെഡില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണു കരുതുന്നത്.

ചിക്കാഗോ യൂണിവേഴ്‌സിറ്റി, ജെഫേഴ്‌സണ്‍ മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ഡോക്ടര്‍ അറിയപ്പെടുന്ന പള്‍മണോളജിസ്റ്റാണ്.

Dr. Ravindra Rajmane, 51, a top doctor in New York, was found dead in his Park Avenue apartment from a suspected overdose of heroin, New York Daily News reported.

The body was discovered in the bedroom of his apartment near E. 27th St. shortly before 9:30 a.m. Tuesday after he failed to show up for work.

Cops found several glassine envelopes with heroin residue near his body. The envelopes were stamped with the brand name “Knock Out King,” police sources told the Daily News.

NYPD Chief of Detectives Robert Boyce made a public plea Wednesday for information about the potentially deadly batch of heroin.

“Glassine envelopes with the stamp KNOCK OUT KING were discovered at the scene,” Boyce tweeted. “If you have any info on this stamp call CrimeStoppers at #800577TIPS #OpioidCrisis.”

Rajmane, the chief of pulmonology at NYU Langone Hospital-Brooklyn, hadn’t shown up to work since Friday, leading a worried co-worker to visit his apartment Tuesday, police said.

A building maintenance worker opened the apartment and Rajmane’s colleague found the doctor on his bed. He had been dead for at least two days, a police source said.

Moments later, the doorman saw the co-worker running downstairs crying.

“She was upset,” the doorman said. “(Rajmane) was a nice guy. Nobody expects that to happen.”

The doctor’s sudden death comes as the city grapples with an unprecedented opioid epidemic. More than 1,300 people died of drug overdoses in the five boroughs last year.

The city medical examiner is slated to perform an autopsy on Rajmane to determine his exact cause of death.

A graduate of the University of Chicago and Jefferson Medical College, Rajmane joined NYU Langone in 2015.

“The concept of helping everyone is what inspired me to practice medicine,” the doctor said in a press release announcing his hiring. “No matter your ethnicity, political views, or religion, if you're sick in the hospital you will be cared for." 

ഡോ. രാജേന്ദ്ര രാജ്മനെ (51) മന്‍ഹാട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക