Image

ഐ.പി.സി. സംസ്ഥാന കണ്‍വന്‍ഷനു അനുഗ്രഹ സമാപ്തി

സജി മത്തായി കാതേട്ട് Published on 13 December, 2017
ഐ.പി.സി.  സംസ്ഥാന  കണ്‍വന്‍ഷനു അനുഗ്രഹ സമാപ്തി
പരിശുദ്ധാത്മ പകര്‍ച്ച ആദിയോടന്തം
 ഓരോ സെഷനിലും വന്‍ ജനപങ്കാളിത്തം
 ഓരോ ഭവനങ്ങളില്‍ നിന്നും ഉണര്‍വ്വുണ്ടാകണമെന്നാഹ്വാനം

 അടുത്ത സംസ്ഥാന കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത്


കോട്ടയം: ശക്തമായ പരിശുദ്ധാത്മ പകര്‍ച്ചയും ഉണര്‍വ്വും  ഓരോ ഭവനത്തില്‍ നിന്നും ഉണ്ടാകണമെന്ന ആഹ്വാനത്തോടെ ഐ.പി.സി. കേരളാ സ്‌റ്റേറ്റ് കണ്‍വന്‍ഷനു അനുഗ്രഹ സമാപ്തി.
ആദിയോടന്തമുള്ള പരിശുദ്ധാത്മ പകര്‍ച്ചയും സഭകള്‍ ഉണര്‍വിലേക്കും ആദ്യകാല അനുഭവത്തിലേക്കും മടങ്ങി വരണമെന്ന വിഷയത്തിലുന്നയുള്ള സന്ദേശങ്ങളും ഗാനശുശ്രുഷകളും അക്ഷര നഗരിയെ അനുഗ്രഹ ദിനങ്ങളാക്കി.

സമാപന ദിവസമായ ഡിസം 10ന് ഞായറാഴ്ച സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലിയുടെ നേതൃത്വത്തില്‍ സംയുക്താരാധന നടന്നു.സംസ്ഥാന പ്രസിഡണ്ട് പാസ്റ്റര്‍ കെ.സി.തോമസ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.പാസ്റ്റര്‍മാരായ സി.സി.ഏബ്രഹാം, കെ.എം.ജോസഫ്, റവ.അനിസണ്‍ കെ.സാമുവേല്‍ എന്നിവര്‍ വചന ശുശ്രൂഷ നിര്‍വ്വഹിച്ചു. ഡിസംബര്‍ 5ന് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റര്‍ കെ.സി.തോമസ് നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് രാജു പൂവക്കാല അദ്ധ്യക്ഷനായിരുന്നു.റവ.അനിസണ്‍ കെ.സാമുവേല്‍ ( കാനഡ), റവ.രവി മണി, എന്നിവര്‍ അതിഥി പ്രസംഗകരായിരുന്നു.രാത്രി യോഗങ്ങളില്‍ പാസ്റ്റര്‍മാരായ കെ.സി ജോണ്‍, ബാബു ചെറിയാന്‍,ഫിലിപ്പ് പി.തോമസ്, സണ്ണി കുര്യന്‍, രാജു മേത്ര എന്നിവര്‍ പ്രസംഗിച്ചു.പാസ്റ്റര്‍മാരായ ജോണ്‍ റിച്ചാര്‍ഡ്, സണ്ണി ജോര്‍ജ്, പി.എ.മാത്യു, കെ.ഇ.തോമസ്, ഏബ്രഹാം ജോര്‍ജ് ആലപ്പുഴ എന്നിവര്‍ അദ്ധ്യക്ഷന്മാരായിരുന്നു.
 
പകല്‍ നടന്ന പവര്‍ കോണ്‍ഫറന്‍സുകളില്‍ പാസ്റ്റര്‍മാരായ വില്‍സണ്‍ ജോസഫ്, കെ.ജെ.തോമസ്, സാംകുട്ടി ചാക്കോ നിലമ്പൂര്‍, ദാനിയേല്‍ കൊന്ന നില്‍ക്കുന്നതില്‍, സജികാനം, വര്‍ഗീസ് ബേബി, സുധീര്‍ വര്‍ഗീസ്, സുനില്‍ വേട്ടമല, രാജു ആനിക്കാട്, പി.ജെ. മാത്യു, തോമസ് മാത്യു ചാരു വേലി, എം.വി.തോമസ്, സുരേഷ് കീഴുര്‍, സാംകുട്ടി ചാക്കോ കാനം എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന ട്രഷറാര്‍ ബ്രദര്‍ ജോയി താനുവേലില്‍, ജോയിന്റ് സെക്രട്ടറി ബ്രദര്‍ മോനി കരിക്കം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. വിവിധ സഹായ വിതരണങ്ങള്‍ക്ക് ജനറല്‍ ട്രഷറാര്‍ സജി പോള്‍ എന്നിവര്‍ നേതൃത്വം നല്കി.

വ്യാഴാഴ്ച പകല്‍ നടന്ന സോദരി സമ്മേളനത്തിന് സിസ്റ്റര്‍. ഏലിയാമ്മ തോമസ് അദ്ധ്യക്ഷയായിരുന്നു.സഹോദരിമാരായ ലില്ലി റെജി, സൂസണ്‍ തോമസ്, ഒമേഗ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സഹോദരിമാരായ സൂസന്‍ എം.തോമസ്, അക്‌സാ സണ്ണി എന്നിവര്‍ ഗാനശുശ്രൂഷക്ക് നേതൃത്യം നല്കി.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സണ്ടേസ്‌ക്കൂള്‍യുവജന സമ്മേളനത്തിനു ഇവാ.ജെയ്‌സണ്‍ സോളമന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡണ് സുധി കല്ലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
ഇവാ. സിനോജ് ജോര്‍ജ്, സിജിന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഐ.പി.സി. കേരളാ സ്‌റ്റേറ്റ് കൗണ്‍സിലിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റര്‍ ബ്രദര്‍ സി.വി.മാത്യുവിന് നല്കി. കോട്ടയത്ത് നടന്ന സംസ്ഥാന കണ്‍വന്‍ഷനോടനുബന്ധിച്ച് ഡിസംബര്‍ 10 ന് സംസ്ഥാന പ്രസിഡണ്ട് പാസ്റ്റര്‍ കെ.സി.ജോണ്‍, സംസ്ടാന ട്രഷറാര്‍ ബ്രദര്‍ ജോയി താനുവേലില്‍ എന്നിവര്‍ ചേര്‍ന്ന് നലകി.സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലി മംഗള പത്രം നല്കി.

ഡോ.ബ്ലെസന്‍ മേമന, കുര്യന്‍ ജോസഫ്, ഷാജന്‍ പാറക്കടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നടത്തി.

കണ്‍വന്‍ഷന്‍ ജന. കോര്‍ഡിനേറ്റര്‍ ജോയി താനുവേലില്‍ ,പാസ്റ്റര്‍മാരായ സുധീര്‍ വര്‍ഗീസ്, സണ്ണി ഏബ്രഹാം, എം.ജെ.ബേബി, മാത്യു തരകന്‍, എബി പീറ്റര്‍ സഹോദരന്മാരായ രാജു മാത്യു, ഷെറിന്‍ കാഹളം, ഗ്ലാഡ്‌സണ്‍ ജേക്കബ്, സജി മത്തായി കാതേട്ട്, ജോജി ഐപ്പ് മാത്യൂസ്, വെസ്ലി പി.ഏബ്രഹ്രം, ജോസ് ജോണ്‍ കായംകുളം, തോമസ് ഫിന്നി, സന്തോഷ് ആഡ്രൂസ്, ജോണ്‍ ഫിലിപ്പ്, തോമസ് ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.


ഐ.പി.സി.  സംസ്ഥാന  കണ്‍വന്‍ഷനു അനുഗ്രഹ സമാപ്തിഐ.പി.സി.  സംസ്ഥാന  കണ്‍വന്‍ഷനു അനുഗ്രഹ സമാപ്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക