ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആറു ശതമാനമായി കുറയുമെന്ന് എ.ഡി.ബി : കാരണം ജി. എസ്.ടി യും നോട്ട് നിരോധനവും
Published on 14 December, 2017
ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്
കുറയുമെന്ന് ലോകബാങ്ക്നു പിന്നാലെ എഷ്യന്‍ വികസന
ബാങ്ക്. നടപ്പുസാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച ഏഴ് ശതമാനത്തില്‍ നിന്ന് ആറു
ശതമാനമായി കുറയുമെന്ന് എ.ഡി.ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നോട്ട്
അസാധുവാക്കല്‍ സൃഷ്ടിച്ച പ്രത്യാഘാതവും, ജി.എസ്.ടിയിലേക്കുള്ള മാറ്റവും
ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മാത്രമല്ല ഇന്ത്യന്‍ കാര്‍ഷികരംഗത്ത് കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ച പ്രശ്നങ്ങളും
സമ്പദ് വ്യവസ്ഥയുടെ പുരോഗതിയെ കാര്യമായി ബാധിച്ചുവെന്നും ഇന്ത്യന്‍ വളര്‍ച്ചാനിരക്കിന്
തിരിച്ചടിയായി എന്നുമാണ് വിദഗ്ധരുടെ കണ്ടെത്തല്‍.
വരുന്ന
വര്‍ഷങ്ങളില്‍ അതായത് 2018-2019 കാലഘട്ടങ്ങളില്‍ രാജ്യത്തിന്റെ മൊത്ത
ഉല്‍പ്പാദനത്തിലും കുറവ് ഉണ്ടാകുമെന്നാണ് എ.ഡി.ബി നിരീക്ഷിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല