Image

പാണക്കാട്‌ ഹൈദരലി തങ്ങള്‍ മഅദനിയെ സന്ദര്‍ശിച്ചു

Published on 14 December, 2017
പാണക്കാട്‌ ഹൈദരലി തങ്ങള്‍ മഅദനിയെ സന്ദര്‍ശിച്ചു

ബംഗളൂരു: മുസ്ലീം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ചു. 

ബുധനാഴ്‌ച വൈകുന്നേരം ബംഗളൂരുവില്‍ മഅദനി താമസിക്കുന്ന വീട്ടിലെത്തിയ തങ്ങള്‍ മഅദനിയുമായി സൗഹൃദം പങ്കിടുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്‌തു. അര മണിക്കൂറോളം കൂടിക്കാഴ്‌ച്ച നീണ്ടു നിന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക