Image

അന്താരാഷ്ട്ര ചലചിത്രമേളയ്‌ക്ക്‌ നാളെ തിരശ്ശീല വീഴും

Published on 14 December, 2017
അന്താരാഷ്ട്ര ചലചിത്രമേളയ്‌ക്ക്‌ നാളെ തിരശ്ശീല വീഴും

തിരുവനന്തപുരം : ഒരാഴ്‌ച്ചക്കാലം കാഴ്‌ചയുടെ ഉത്സവം തീര്‍ത്ത അന്താരാഷ്ട്ര ചലചിത്രമേളയ്‌ക്ക്‌ നാളെ തിരശ്‌ശീല വീഴും. ഡിസംബര്‍ എട്ടിന്‌ ആരംഭിച്ച മേളയില്‍ വിവിധങ്ങളായ നൂറുകണക്കിന്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്‌ചു. 

പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ആകാക്ഷയോടെ കാത്തിരിക്കുന്നത്‌ സുവര്‍ണ ചകോരം ഏത്‌ ചിത്രം നേടുംമെന്നറിയാനാണ്‌.   ഡെലിഗേറ്റുകളുടെ പങ്കാളിത്തം കൊണ്ട്‌ സമ്പന്നമായിരുന്ന ഇത്തവണത്തെ മേള. മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും. മത്സര വിഭാഗത്തില്‍ രണ്ട്‌ മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക