Image

ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന് എ പത്മകുമാര്‍

Published on 14 December, 2017
ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന്  എ പത്മകുമാര്‍
ശബരിമല: ശബരിമലയില്‍ ദേവസ്വംബോര്‍ഡ് വക ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ വനംവകുപ്പുമായി സഹകരിച്ചുള്ള സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവില്‍ ദേവസ്വത്തിന് 63 ഏക്കര്‍ ഭൂമിയാണ് ശബരിമലയില്‍ ഉള്ളത്. ഇതിന് പുറമേ ആറ് ഏക്കറോളം കൈവശ ഭൂമിയും ഉണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ സംയുക്ത സര്‍വേയിലൂടെ സാധിക്കും. സീസണ്‍ 29 ദിവസം പിന്നിട്ടപ്പോള്‍ ശബരിമല നടവരുമാനം 114.77 കോടി രൂപ കവിഞ്ഞു. കഴിഞ്ഞകൊല്ലം ഇതേ സമയം 99 കോടി രൂപയായിരുന്നു നടവരുമാനം.

സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധപ്പെട്ട അപാകതകള്‍ ഡിസംബര്‍ 26 നകം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നതാധികാര സമിതി ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പുനപരിശോധിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. വനംവകുപ്പുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ ചര്‍ച്ചിയിലൂടെ പരിഹരിക്കും. ഭക്തരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബോര്‍ഡിന് സാധ്യമായതെല്ലാം ചെയ്യും.
ശബരിമല വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. 75 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ ഡിസംബര്‍ 26നകം പൂര്‍ത്തിയാകും. എല്ലാ നിര്‍മാണ പ്രവര്‍ത്തികളും ഈ സീസണ്‍ അവസാനിച്ചയുടന്‍ ആരംഭിക്കും. അടുത്ത ഡിസംബര്‍ മാസത്തോടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. റോപ് വേ അടക്കമുള്ള വികസന പദ്ധതികളാണ് വിഭാവം ചെയ്തിട്ടുള്ളത്. പദ്ധതി സ്ഥലം സംബന്ധിച്ച് വനംവകുപ്പ് കൂടുതല്‍ വ്യക്തത നല്‍കേണ്ടതുണ്ട്. 

കേന്ദ്ര ധനസഹായം ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന സ്വദേശി ദര്‍ശന്‍ സ്‌കീം പ്രകാരം എരുമേലിയില്‍ 3 കോടി രൂപയുടെ സി സി ടി വി സംവിധാനം, 4.2 കോടി രൂപയുടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, 2.3കോടി രൂപയുടെ കുടിവെള്ള പദ്ധതി ഉള്‍പ്പെടെ 28 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പമ്പയില്‍ വാക്ക് വേ നിര്‍മാണത്തിനായി 4.43 കോടി രൂപ. പമ്പ സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് 15.61 കോടി രൂപ, ടോയിലറ്റ് ബില്‍ഡിങ് 2.55 കോടി രൂപ എന്നിവയടക്കം 32.96 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് പമ്പയില്‍ നടപ്പാക്കുക. തീര്‍ഥാടന പതായില്‍ 6700 പടികള്‍കളുടെ നിര്‍മാണത്തിനായി 11.66 കോടി രൂപ, വൈദ്യൂതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.69 കോടി രൂപ, പ്രാഥമിക ചികിത്സാ സൗകര്യമൊരുക്കാന്‍ 1.10 കോടി രൂപ എന്നിവയടക്കം 26.55 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. 

സന്നിധാനത്ത് നടപ്പാക്കുന്ന 32.90 കോടി രൂപയുടെ പദ്ധതിയില്‍ 5.04 കോടി രൂപയുടെ നടപ്പാത, 6.82 കോടി രൂപയുടെ ക്യൂ കോംപ്ലക്സ്, 6.8 കോടി രൂപയുടെ പ്രസാദം കൗണ്ടര്‍ 4.11 കോടി രൂപയുടെ സ്റ്റേജ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഭക്തരുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും പരിസ്ഥിതി സംരംക്ഷിച്ചുകൊണ്ടുമായിരിക്കും നടപ്പാക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് , ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍ പോറ്റി, എക്സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന്  എ പത്മകുമാര്‍ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന്  എ പത്മകുമാര്‍ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന്  എ പത്മകുമാര്‍ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന്  എ പത്മകുമാര്‍ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന്  എ പത്മകുമാര്‍ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന്  എ പത്മകുമാര്‍ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന്  എ പത്മകുമാര്‍ശബരിമല ഭൂമി : സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ നടത്തുമെന്ന്  എ പത്മകുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക