Image

സഞ്ജന കാലോത്തിന് ന്യൂജേഴ്‌സി ഗവര്‍ണ്ണറുടെ എന്‍വയോണ്മെന്റല്‍ അവാര്‍ഡ്

മൊയ്തീന്‍ പുത്തന്‍ചിറ Published on 14 December, 2017
സഞ്ജന കാലോത്തിന് ന്യൂജേഴ്‌സി ഗവര്‍ണ്ണറുടെ എന്‍വയോണ്മെന്റല്‍ അവാര്‍ഡ്
ന്യൂജെഴ്‌സി: 2017 ലെ ഗവര്‍ണ്ണറുടെ 'എന്‍വയോണ്മെന്റല്‍ എക്‌സലന്‍സ്' പുരസ്കാരം സഞ്ജന കാലോത്തിന്. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തിലാണ് സഞ്ജനക്ക് പുരസ്കാരം ലഭിച്ചത്. ഈ മാസം 11 ന് ട്രെന്റണിലുള്ള ന്യൂജേഴ്‌സി സ്‌റ്റേറ്റ് മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ സഞ്ജന അവാര്‍ഡ് ഏറ്റുവാങ്ങി.

ഭൗമദിനമായ ഏപ്രില്‍ 22 ന് സഞ്ജന ആരും പറയാതെ സ്വന്തം ഇഷ്ടപ്രകാരം തന്റെ വീടിന്റെ പിന്‍വശത്തെയും താന്‍ താമസിക്കുന്ന തെരുവിലെയും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് കണ്ട സഞ്ജനയുടെ മാതാവ് അത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ തെരുവിലെ മുഴുവന്‍ ആളുകളും ഇതുപോലെ ചെയ്താല്‍ അവിടം എത്രമാത്രം മനോഹരമാകുമെന്ന ആശയം അവള്‍ പിതാവിനോട് പങ്കുവെച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് S.E.E (സേവ് എര്‍ത്ത് & എന്‍വയോണ്‍മെന്‍റ്) എന്ന പേരില്‍ ഒരു മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അവര്‍ അംഗങ്ങളായ ഡബ്ല്യൂ.എം.സി. എന്ന സംഘടന വഴിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് മത്സരത്തില്‍ പങ്കെടുക്കാന്‍ അവര്‍ എല്ലാവരെയും ക്ഷണിച്ചു. ജൂണ്‍ 5 മുതല്‍ ആ സമ്മര്‍ വെക്കേഷന്‍ പൂര്‍ണമായും പരിസ്ഥിതിയെ സംരക്ഷിക്കാനായി ചെയ്ത പ്രവൃത്തികള്‍ ഓരോരുത്തരും റെക്കോര്‍ഡ് ചെയ്യാനായിരുന്നു മത്സരം.75 പേരോളം പങ്കെടുത്ത ഒരു മത്സരം സംഘടിപ്പിക്കുന്നതിന് പ്രേരണ നല്‍കുക വഴി നിരവധിയാളുകളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും സഞ്ജനക്കായി. ഈ പ്രവര്‍ത്തനമാണ് സഞ്ജനയെ ഗവര്‍ണറുടെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഈ പുരസ്കാരം തന്നെയാണ് പരിസ്ഥിതി സംബന്ധമായി സംസ്ഥാനത്തെ പ്രധാന അവാര്‍ഡും.

ന്യൂജെഴ്‌സിയില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിലമതിക്കാനാകാത്ത സംഭാവന നല്‍കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, കൂട്ടായ്മകള്‍, യുവാക്കള്‍ തുടങ്ങിയവര്‍ക്കാണ് ഈ പുരസ്കാരം നല്‍കപ്പെടുന്നത്. ന്യൂജെഴ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍, ദ ന്യൂജേഴ്‌സി എന്‍വയോണ്‍മെന്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ്, ന്യൂജേഴ്‌സി കോര്‍പറേഷന്‍ സ്‌പോണ്‍സര്‍ എന്നിവ ന്യൂജേഴ്‌സി സ്‌റ്റേറ്റ് ലീഗ് ഓഫ് മുനിസിപ്പാലിറ്റീസുമായി സഹകരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
സഞ്ജന കാലോത്തിന് ന്യൂജേഴ്‌സി ഗവര്‍ണ്ണറുടെ എന്‍വയോണ്മെന്റല്‍ അവാര്‍ഡ് സഞ്ജന കാലോത്തിന് ന്യൂജേഴ്‌സി ഗവര്‍ണ്ണറുടെ എന്‍വയോണ്മെന്റല്‍ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക