Image

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 25 നു

ജീമോന്‍ റാന്നി Published on 15 December, 2017
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 25 നു
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ നടത്തപെടുന്ന എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 25 നു വിപുലമായ പരിപാടികളോടെ കൂടെ നടത്തുന്നതിന് ക്രമീകരന ങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഹൂസ്റ്റണിലെ എപ്പിസ്‌കോപ്പല്‍ വിഭാഗങ്ങളിലുള്ള  18 ഇടവകളുടെ ഐക്യകൂട്ടായ്മയാണ് ICECH. ഈ മാസം 25 നു സ്റ്റാഫോര്‍ഡിലുള്ള ക്‌നാനായ കാതലിക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകുന്നേരം 5 മണിക്ക് ആഘോഷ പരിപാടികള്‍ ആരംഭിക്കും. 

ഈ വര്‍ഷത്തെ ആഘോഷത്തില്‍ മാര്‍ തോമ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പയും സീറോ മലബാര്‍ കത്തോലിക്ക സഭയിലെ ബിഷപ്പ് അഭിവന്ദ്യ  ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടും ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്കുന്നതാണ്.

18 ഇടവകകളില്‍ നിന്ന് ഗായകസംഘങ്ങള്‍  അവതരിപ്പിക്കുന്ന ശ്രുതി മധുരമായ ക്രിസ്തുമസ് ഗാനങ്ങള്‍, തിരുപിറവിയുടെ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ സെശെേ, സംഘ നൃത്തങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്നും ഈ അനുഗ്രഹീത സായംസന്ധ്യയിലേക്ക്  ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.     


കൂടുതല്‍ വിവരങ്ങള്‍ക്കു,

റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്)  7134087394

ടോം വിരിപ്പന്‍ (സെക്രട്ടറി)  8324624596

ഡോ. അന്ന കെ. ഫിലിപ്പ് (പ്രോഗ്രാം)   7133052772

റവ. കെ.ബി.കുരുവിള  (പി ആര്‍ ഓ )  2816360327

 


ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 25 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക