Image

ഉണ്ണിയേശു പിറന്നു(സി.ജി.പണിക്കര്‍, കുണ്ടറ)

സി.ജി.പണിക്കര്‍, കുണ്ടറ Published on 15 December, 2017
ഉണ്ണിയേശു പിറന്നു(സി.ജി.പണിക്കര്‍, കുണ്ടറ)
പാടിടാം പാടിടാം പാടിപ്പുകഴ്ത്തിടാം
ബേതലഹേമില്‍ പിറന്നു ഇന്നുണ്ണിയേശു
മാളികയിലല്ല മണ്‍കുടിലിലല്ല
കാലിത്തൊഴുത്തിലെ പുല്‍തൊട്ടിലില്‍
ഒരു കാലിത്തൊഴുത്തിലെ പുല്‍തൊട്ടിലില്‍

കാറ്റേ നീ വീശീടരുതേ
കുളിരേ നീ കളിയാടരുതേ
രാവേ നീ വേഗം മയങ്ങീടല്ലേ
ഉണ്ണി പുല്‍ക്കൂട്ടില്‍ ഉറങ്ങീടുന്നു....
ഉണ്ണി പുല്‍ക്കൂട്ടില്‍ ഉറങ്ങീടുന്നു.

സ്വര്‍ലോകര്‍ ആമോദം താഴേക്ക് നോക്കുന്നു
മാലാഖമാര്‍ സ്തുതി പാടിടുന്നു
മാനത്ത് തൂവെള്ളപ്പൂക്കള്‍ വിടര്‍ന്നിതാ
തേന്‍കണം താഴേയ്ക്ക് ഉതിര്‍ത്തു നില്‍പൂ

കാറ്റേ നീ വീശിടരുതേ
കുളിരേ നീ കളിയാടരുതേ
 രാവേ നീ വേഗം മയങ്ങീടല്ലേ
ഉണ്ണി പുല്‍ക്കൂട്ടില്‍ ഉറങ്ങീടുന്നു
ഉണ്ണി പുല്‍ക്കൂട്ടില്‍ ഉറങ്ങീടുന്നു

കൂട്ടമായ് പോയീടുന്നാട്ടിടയര്‍- ആ
പൊന്നിന്‍ കുടത്തിനെ ഒന്നു കാണാന്‍
കൂട്ടത്തില്‍ കൂടീടാം കൂട്ടുകാരേ....
കൂട്ടമായ് പൊന്നും മൂരും കാഴ്വച്ചു പോകാം
(പാടിടാം പാടീടാം)

ഉണ്ണിയേശു പിറന്നു(സി.ജി.പണിക്കര്‍, കുണ്ടറ)
Join WhatsApp News
Sudhir Panikkaveetil 2017-12-15 07:57:27
മാനത്ത് തൂവെള്ളപ്പൂക്കൾ വിടർന്നിതാ 
തേൻകണം താഴേയ്ക്ക് ഉതിർത്തു നിൽപ്പു

നല്ല വരികൾ.....

Mathew V. Zacharia, NEW YORK 2017-12-15 10:53:27
C G Panikar: Simple but meaningful for this season of JESUS
Mathew V. Zacharia, NEW YORK
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക