Image

സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്

Published on 15 December, 2017
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
തിരുവനന്തപുരം: 22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്. മികച്ച സംവിധായികയായി തായ്ലന്റില്‍ നിന്നുള്ള അനൂജ ബുനിയ വര്‍ദ്ധനെയെ (ദി ഫെയര്‍വെല്‍ ഫ്ളവര്‍) തിരഞ്ഞെടുത്തു.

ഹിന്ദി ചിത്രം ന്യൂട്ടനും മലയാള ചിത്രം ഏദനും രണ്ടു പുരസ്‌കാരം നേടി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഏദന്‍ സംവിധാനം ചെയ്ത സഞ്ജു സുരേന്ദ്രന് ലഭിച്ചു. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്കിനാണ്.

മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ന്യൂട്ടനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം സഞ്ജു സുരേന്ദ്രന്റെ ഏദനാണ്. ജോണി ഹെന്‍ട്രിക്സ് സംവിധാനം ചെയ്ത കാന്‍ഡലേറിയ പ്രത്യേക ജൂറി പരാമര്‍ശം നേടി.

പുരസ്‌കാരങ്ങള്‍
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം: വാജിബ്, സംവിധാനം: അന്നമേരി ജാകിര്‍

മികച്ച സംവിധായകനുള്ള രജത ചകോരം: അനൂജ ബുനിയ വര്‍ദ്ധനെ, ചിത്രം: ദ ഫെയര്‍വെല്‍ ഫ്ളവര്‍

മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം: സഞ്ജു സുരേന്ദ്രന്‍, സിനിമ: ഏദന്‍

പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം: ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക് , സംവിധാനം: രെയ്ഹാന ഒബെയ്മെയര്‍

മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം: ന്യൂട്ടന്‍, സംവിധാനം: അമിത് വി മസൂര്‍ക്കര്‍

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം: ഏദന്‍, സംവിധാനം: സഞ്ജു സുരേന്ദ്രന്‍

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ന്യൂട്ടന്‍, സംവിധാനം: അമിത് വി മസൂര്‍ക്കര്‍

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: തൊണ്ടിമുതലും ദൃക്സാക്ഷിയും, സംവിധാനം: ദിലീഷ് പോത്തന്‍

പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ സംവിധാനം: ജോണി ഹെന്‍ട്രിക്സ്
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Minister AK Balan giving memento to jury member Mary Stephen
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
To TV Chandran
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Manorama gets award for best online reporting
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Best reporting radio-AIR TVM
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
award to Newton
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Best facilities theater Kripa and SP Cinemas
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Lifetime award to Alexander Sukrow
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Jury member Madhu Eravumkara
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Dileesh Pothen
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Rayhana
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Best reporting Roopasree-Kerala Kaumudi
സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്
Best reporting TV: Deepthi Vineetha-Asianet
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക