Image

ജോബിന്‍ പണിക്കര്‍ക്ക് ആറാമത് പ്രാവശ്യവും എമ്മിഅവാര്‍ഡ്

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 15 December, 2017
ജോബിന്‍ പണിക്കര്‍ക്ക് ആറാമത് പ്രാവശ്യവും എമ്മിഅവാര്‍ഡ്
ഡാലസ്: ഷെറിന്‍ മാത്യുസ് കേസും മറ്റും പെട്ടെന്നു തന്നെ പ്രേക്ഷകരിലെത്തിച്ച് ശ്രദ്ധേയനായ ജോബിന്‍ പണിക്കര്‍ക്ക് ആറാമത് പ്രാവശ്യവും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് കാറ്റഗറിയില്‍ എമ്മി അവാര്‍ഡ്.

ഡബ്ലിയു. എഫ്.എ. എ.എബിസി ചാനലില്‍ ന്യുസ് ആങ്കറും റിപ്പോര്‍ട്ടറും ആണ് ജോബി. മുഖ്യധാരയില്‍ ബ്രോഡ്കാസ്റ്റ് രംഗത്തുള്ള ചുരുക്കം മലയാളികളിലൊരാളാണ്.  ഷെറിന്‍ മാത്യുസിന്റെ അനാഥാലയ  ജീവിതത്തെപറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനല്‍ ഇന്ത്യയിലേക്കയച്ചവരില്‍ ജോബിനും ഉണ്ടായിരുന്നു.

ഡാളസ് സെന്റ് ജെയിംസ് മിഷന്‍ ഓര്‍ത്തഡോക്‌സ് ഇടവക അംഗമാണ്.

ജെനി ജോബിനാണ് സഹധര്‍മ്മിണി. ജോനാ, ശലോമോന്‍ എന്നിവര്‍ മക്കള്‍. ലോസ് ഏഞ്ചലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. യോഹന്നാന്‍ പണിക്കര്‍, ലില്ലിപണിക്കര്‍ ദമ്പതികളുടെ മകനാണ്. 
ജോബിന്‍ പണിക്കര്‍ക്ക് ആറാമത് പ്രാവശ്യവും എമ്മിഅവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക