Image

ഡോ. സ്മിതാ മനോജ് കരുണാ ചാരിറ്റീസ് പ്രസിഡന്റ്; ഡോ. സോഫി വിത്സന്‍ സെക്രട്ടറി

Published on 15 December, 2017
ഡോ. സ്മിതാ മനോജ് കരുണാ ചാരിറ്റീസ് പ്രസിഡന്റ്; ഡോ. സോഫി വിത്സന്‍ സെക്രട്ടറി
ന്യു യോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ രജത ജൂബിലി ആഘോഷിക്കുന്ന കരുണാ ചാരിറ്റീസിന്റെ അടുത്തവര്‍ഷത്തെ പ്രസിഡന്റായി ഡോ. സ്മിതാ മനോജിനെയും സെക്രട്ടറിയായി ഡോ. സോഫി വിത്സനെയും തെരെഞ്ഞെടുത്തു.

ഷീല ശ്രീകുമാര്‍ (ട്രഷറര്‍), പ്രേമ ആന്ദ്രപ്പള്ളിയാല്‍ (വൈസ് പ്രസിഡന്റ്), ആഷാ പറയന്താല്‍ (അസി. സെക്രട്ടറി), ഷീലാ കുന്നുമ്മെല്‍ (അസി. ട്രഷറര്‍), ഡെയ്‌സി തോമസ് (എക്‌സ് ഓഫിഷ്യൊ) എന്നിവരാണു മറ്റു ഭാരവാഹികള്‍.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡെയ്‌സി തോമസിന്റെ നേത്രുത്വത്തില്‍ രണ്ടു വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ മികവും ജനപങ്കാളിത്തവും വ്യക്തമാക്കി.

മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ ഭാര്യ ലേഖ ശ്രീനിവാസന്റെ നേത്രുത്വത്തില്‍ 1992-ല്‍ വനിതകള്‍ രൂപം കൊടുത്ത കരുണാ ചാരിറ്റീസ് ഇതിനകം ഒരു മില്യനിലേറെ പണമായും, അര മില്യനില്‍ പരം വസ്തുക്കളയും സഹായം എത്തിച്ചു. അമേരിക്കയിലും ഇന്ത്യയിലും സംഘടന സഹായമെത്തിക്കുന്നു. ഹെയ്ത്തിയിലും മറ്റും ഭൂകമ്പം ഉണ്ടായപ്പോഴും കരുണാ ചാരിറ്റീസ് സഹായ ഹസ്തം നീട്ടി.

സഹായം തേടുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. അതിനാല്‍ പരമാവധി സേവന പ്രവര്‍ത്തനം എന്നതാണു തങ്ങളുടെ ലക്ഷ്യമെന്നു പുതിയ ഭാരവാഹികള്‍ പറഞ്ഞു.

ബോര്‍ഡ് സര്‍ട്ടിഫൈഡ് ഇന്റേണല്‍ മെഡിസിന്‍ പ്രാക്ടീഷണറായഡോ. സ്മിതാ മനോജ്വെയ്റ്റ് ലോസ് ചികിത്സയിലും ബോര്‍ഡ് സര്‍ട്ടിഫൈഡ് വിദ്ഗ്ദയാണ്.
ചികിത്സാ രംഗത്തു 17 വര്‍ഷഠെ പരിചയമുള്ള അവരൊരു വ്യാഴവട്ടത്തിലേറെയായി കരുണയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. അതിനു പുറമെകേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സിയുടെ ചാരിറ്റി വിഭാഗത്തിനും നേത്രുത്വം വഹിച്ചു. കാഞ്ചിന്റെ ട്രസ്റ്റീ ബോര്‍ഡ് അംഗമാണ്. കരുണയുടെ അസി. സെക്രട്ടറിയും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. പല വട്ടം ബോണ്‍ മാരോ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്.

വിവിധ രംഗങ്ങളില്‍ മികവു കാട്ടിയ ഡോ. സോഫി വിത്സന്‍, പാര്‍ക്കര്‍ ഹോംസിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസറായി പ്രവര്‍ത്തിക്കുന്നു. 28 വര്‍ഷത്തെ ജോലി പരിചയമുള്ള ഡോ. സോഫി ലൈസന്‍സ്ഡ് നഴ്‌സിംഗ് ഹോം അഡ്മിനിസ്റ്റ്രേറ്ററും ഡിമെന്റിയ സര്‍ട്ടിഫൈഡ് പ്രാക്ടീഷണരും എ.എന്‍.സി.സി. സര്‍ട്ടിഫൈഡ് നഴ്‌സ് എക്‌സിക്യൂട്ടിവുമാണ്.

എം.ജി. സര്‍വകലാശാലയില്‍ നിന്നു നഴ്‌സിംഗ് ബിരുദം നേടിയ അവര്‍ കീന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാസ്റ്റെഴ്‌സും മന്മത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി.

ചാരിറ്റി, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവം. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് പ്രസിഡന്റാണിപ്പോള്‍.  കേരളാ     അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
കലാരംഗത്തും സജീവമാണ്. എക്കുമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ന്യു ജെഴ്‌സിയുടെ സെക്രട്ടറിയായിരുന്നു.
ഡോ. സ്മിതാ മനോജ് കരുണാ ചാരിറ്റീസ് പ്രസിഡന്റ്; ഡോ. സോഫി വിത്സന്‍ സെക്രട്ടറിഡോ. സ്മിതാ മനോജ് കരുണാ ചാരിറ്റീസ് പ്രസിഡന്റ്; ഡോ. സോഫി വിത്സന്‍ സെക്രട്ടറിഡോ. സ്മിതാ മനോജ് കരുണാ ചാരിറ്റീസ് പ്രസിഡന്റ്; ഡോ. സോഫി വിത്സന്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക