Image

അമേരിക്കന്‍ ക്രിസ്തുമസ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 15 December, 2017
അമേരിക്കന്‍ ക്രിസ്തുമസ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: എങ്ങും വര്‍ണ്ണ വിളക്കുകളും വര്‍ണ്ണ ശബളമായ ക്രിസ്തുമസ് കാഴ്ച്ചകളുമായി, നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നില്‍ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ്. അമേരിക്കയില്‍ ക്രിസ്തുമസ് സീസണ്‍ ആരംഭിച്ചതോടെ വഴിയോരങ്ങളിലും വീടുകളിലും ഉത്സവ പ്രതീതിയാണ്. അലങ്കാര വിളക്കുകള്‍ കൊണ്ടു വീട് അലങ്കരിക്കുന്നതിനും, ക്രിസ്തുമസ് ഗിഫ്റ്റ് വാങ്ങുന്നതും ഈ ഹോളിഡേ സീസണിന്റെ പ്രത്യേകതയാണ്. ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പില്‍ ഈയാഴ്ച്ച വിത്യസ്തങ്ങളായ അമേരിക്കന്‍ കാഴ്ച്ചകളുടെ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയുടെ ഭീകരതയുടെ നേര്‍ക്കാഴ്ച്ചകളും ഈ എപ്പിസോഡില്‍ കാണാം. ഏകദേശം 2 ലക്ഷം ഏക്കര്‍ സ്ഥലമാണ് കാട്ടുതീയില്‍ കത്തിയെരിഞ്ഞത്.
അതോടൊപ്പം ടോം ഹാന്‍ക്‌സിന്റെ ഏറ്റവും പുതിയ ചിത്രമായ "ദി പോസ്റ്റ്" എന്ന ചിത്രത്തിന്റെ വിശേഷങ്ങളും കാണാം.

ഫിലാഡല്‍ഫിയയിലെ ജയിലുകളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ കറക്ഷണല്‍ എംബ്ലോയീസ് ഓഫ് മലയാളീസ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ നടത്തിയ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ കാണാം.

ഹ്യൂസ്റ്റണിലെ സെന്റ് തോമസ് മിഷന്‍ നടത്തിയ മെഡിക്കല്‍ ഹെല്‍ത്ത് ഫെയറും ഈ എപ്പിസോഡില്‍ കാണാം.

ചിക്കാഗോയിലെ മലയാളി റേഡിയോ ഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ പതിനഞ്ചാം സമ്മേളനം വിത്യസ്തങ്ങളായ പരിപാടികളോടു കൂടി നടത്തപ്പെട്ടു.

ഇങ്ങനെ ഒട്ടനവധി അമേരിക്കന്‍ കാഴ്ച്ചകളുമായി ഈയാഴ്ച്ച ഏഷ്യനെറ്റ് യൂ.എസ്. റൗണ്ടപ്പ് വീണ്ടും എത്തുകയാണ് ലോക മലയാളികളുടെ മുന്നില്‍.

ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
അമേരിക്കന്‍ ക്രിസ്തുമസ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക