Image

ഷെറിന്‍ മാത്യുസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദത്ത് നല്‍കിയ കുട്ടിയെ തിരിച്ചെടുത്തു

Published on 16 December, 2017
ഷെറിന്‍ മാത്യുസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദത്ത് നല്‍കിയ കുട്ടിയെ തിരിച്ചെടുത്തു
ദത്ത് നല്‍കിയ കുട്ടിയെ ദബതികള്‍ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ എടുത്ത് സംസ്ഥാന ശിശുക്ഷേമ സമിതി. സയാന്‍ എന്ന ആറ് വയസുകാരനെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി തിരികെ എടുത്തത്

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ശിശുക്ഷേമ സമിതിയില്‍ നിന്നാണ് ബംഗാളി സ്വദേശികളും കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായ സോമനാഥ് മുഖോപാധ്യായ, ജയന്തി ദബതിമാര്‍ ദത്ത് എടുത്തത് .
കുട്ടി പീഡനത്തിന് ഇരയാവുന്നതായി നാട്ടുകാരാണ് ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക്കിനോട് പരാതി പെട്ടത് .

പരാതി സത്യമെന്ന് തെളിഞ്ഞതോടെ പോലീസുമായി എത്തി ഇന്നലെ കുട്ടിയെ പട്ടത്തെ ദബതികളുടെ വീട്ടില്‍ നിന്ന് ഏറ്റെടുക്കുകയായിരുന്നു.

ദബതിമാരുടെ പേരില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ പീപ്പിളിനോട് പറഞ്ഞു

അമേരിക്കയില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യുസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.

ഇതാദ്യമായാണ് ദത്ത് നല്‍കിയ കുട്ടിയെ തിരികെ എടുക്കുന്നത്

http://www.kairalinewsonline.com/2017/12/16/151133.html
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക