Image

കുര്‍ബ്ബാന മദ്ധ്യേ സെല്‍ഫോണ്‍ ദൂരെ മാറ്റി വെക്കുക- പോപ്പ്

പി പി ചെറിയാന്‍ Published on 16 December, 2017
കുര്‍ബ്ബാന മദ്ധ്യേ സെല്‍ഫോണ്‍ ദൂരെ മാറ്റി വെക്കുക- പോപ്പ്
ബലിയര്‍പ്പണത്തിനിടയില്‍ സെല്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കാതെ ദൂരെ മാറ്റിവെക്കുമെന്ന് പോപ്പ് ഫ്രാന്‍സിസ് വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിശ്വാസികള്‍ 'എന്തെല്ലാം ചെയ്യണം', 'എന്തെല്ലാം ചെയ്യാതിരിക്കണം 'എന്ന ലിസ്റ്റില്‍ ചെയ്യരുതാത്ത പ്രവര്‍ത്തികളിലാണ് സെല്‍ഫോണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വൈദികന്‍ ബലിയര്‍പ്പിക്കുന്നതിനിടയില്‍ നിങ്ങളുടെ ഹൃദയം ഉന്നതങ്ങളിലേക്ക് ഉയരട്ടെ എന്നാണ് പറയുന്നത്, അല്ലാതെ നിങ്ങളുടെ സെല്‍ഫോണ്‍ ഉയര്‍ത്തി ഫോട്ടോ എടുക്കുവാനല്ല. സെന്റ് പീറ്റേഴ്‌സ് സ്കവയറില്‍ തടിച്ചുകൂടിയ വിശ്വാസികളെ ഡിസംബര്‍ 13 ബുധനാഴ്ച അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഈ വിഷയം ഗൗരവമായി സൂചിപ്പിച്ചത്.

വിശ്വാസികളോട് മാത്രമല്ല വൈദികരോടും, ബിഷപ്പ് മാരോടും സെല്‍ഫോണ്‍ മാസ്സിനിടയില്‍ ഉപടോഗിക്കരുതെന്നും പോപ്പ് 'നിര്‍ദേശം നല്‍കിയിട്ടുണ്ട്'.

മാസ്സ് എന്നത് ഒരു ഷോ അല്ലെന്നും, ക്രിസ്തുവിന്റെ പീഡാനുഭവത്തേയും, ഉയര്‍ത്തെഴുന്നേല്‍പ്പിനേയും സൂചിപ്പിക്കുന്നതാണെന്നും പോപ്പ് പറഞ്ഞു.
കുര്‍ബ്ബാന മദ്ധ്യേ സെല്‍ഫോണ്‍ ദൂരെ മാറ്റി വെക്കുക- പോപ്പ്കുര്‍ബ്ബാന മദ്ധ്യേ സെല്‍ഫോണ്‍ ദൂരെ മാറ്റി വെക്കുക- പോപ്പ്കുര്‍ബ്ബാന മദ്ധ്യേ സെല്‍ഫോണ്‍ ദൂരെ മാറ്റി വെക്കുക- പോപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക