Image

അഞ്ചുവര്‍ഷത്തിനിടെ ബി.ജെ.പി സംഭാവനയായി സ്വീകരിച്ചത്‌ 80,000 കോടി: ഗുരുതര ആരോപണങ്ങളുമായി അണ്ണാ ഹസാരെ

Published on 16 December, 2017
അഞ്ചുവര്‍ഷത്തിനിടെ ബി.ജെ.പി സംഭാവനയായി സ്വീകരിച്ചത്‌ 80,000 കോടി: ഗുരുതര ആരോപണങ്ങളുമായി അണ്ണാ ഹസാരെ

ഗുവാഹത്തി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബി.ജെ.പിയുടെ ഖജനാവിന്‌ സംഭാവനയായി ലഭിച്ചത്‌ 80,000കോടി രൂപയെന്ന്‌ അണ്ണാ ഹസാരെ. മൂന്നുവര്‍ഷത്തെ എന്‍.ഡി.എ ഭരണം കൊണ്ട്‌ ഏഷ്യയിലെ ഏറ്റവുമധികം അഴിമതിയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ ഒന്നാമതെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഫോബ്‌സ്‌ മാഗസിനിന്റെ ലേഖനത്തില്‍ ട്രാന്‍സ്‌പരസി ഇന്റര്‍നാഷണല്‍ സര്‍വ്വേയെ ഉദ്ധരിച്ചുകൊണ്ട്‌ ഏഷ്യയില്‍ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളുടെ ലിസ്റ്റ്‌ പുറത്തുവിട്ടിരുന്നു. ഇത്‌ എടുത്തുപറഞ്ഞാണ്‌ ഹസാരെയുടെ വിമര്‍ശനം. 'ഇത്‌ ഞാന്‍ പറയുന്നതല്ല, ഏഷ്യന്‍ രാജ്യങ്ങളില്‍ സര്‍വ്വേ നടത്തിയശേഷം ഫോബ്‌സ്‌ മാഗസിന്‍ പ്രഖ്യാപിച്ചതാണ്‌.' അദ്ദേഹം പറഞ്ഞു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്രയും കാലം മിണ്ടാതിരുന്നത്‌ അവര്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ സമയം നല്‍കുകയെന്ന ഉദ്ദേശ്യത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

' കഴിഞ്ഞ മൂന്നുവര്‍ഷമായി ഞാന്‍ മിണ്ടാതിരിക്കുകയാണ്‌. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മള്‍ അവര്‍ക്ക്‌ കുറച്ചുസമയം കൊടുക്കണം. അതുകൊണ്ട്‌ ഞാന്‍ മിണ്ടാതിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ക്കെതിരെ സംസാരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അടുത്തവര്‍ഷം മാര്‍ച്ച്‌ 23 മുതല്‍ ശക്തമായ ജന്‍പാലിനുവേണ്ടിയും രാജ്യത്തെ കര്‍ഷകര്‍ക്കുവേണ്ടിയും ഞാന്‍ മറ്റൊരു സമരം ആരംഭിക്കുകയാണ്‌.' അദ്ദേഹം പറഞ്ഞു. 
Join WhatsApp News
Tom abraham 2017-12-16 11:28:58

Very good Anna Bhai. Help Rahul chotta Bhai and Priyankakji.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക