Image

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി തന്നെയെന്ന്‌ അഭിപ്രായ സര്‍വ്വേകള്‍

Published on 16 December, 2017
ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി തന്നെയെന്ന്‌ അഭിപ്രായ സര്‍വ്വേകള്‍

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിനു പിന്നാലെ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പി ഭരണം വരുമെന്നാണ്‌ അഭിപ്രായ സര്‍വ്വേ ഫലം.

ഗുജറാത്തില്‍ 182 മണ്ഡലങ്ങളിലും ഹിമാചല്‍പ്രദേശില്‍ 68 സീറ്റിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്തില്‍ ബി.ജെ.പിയാണ്‌ ഭരിക്കുന്നത്‌. 2012 തെരഞ്ഞെടുപ്പില്‍ 119 സീറ്റായിരുന്നു ബി.ജെ.പിക്ക്‌ ലഭിച്ചത്‌. കോണ്‍ഗ്രസിന്‌ 57 സീറ്റാണ്‌ ലഭിച്ചത്‌.

2012ല്‍ 36 സീറ്റ്‌ നേടി ഹിമാചലില്‍ കോണ്‍ഗ്രസാണ്‌ അധികാരത്തിലേറിയിരുന്നത്‌. ബി.ജെ.പിക്ക്‌ 26 സീറ്റ്‌ മാത്രമായിരുന്നു ലഭിച്ചത്‌. ഗുജറാത്തിലെ 182 സീറ്റുകളില്‍ 119 സീറ്റുകളുമായാണ്‌ ബി.ജെ.പി അധികാരത്തില്‍ വന്നത്‌.

ഈ മാസം 18നാണ്‌ ഗുജറാത്തിലെയും ഹിമാചലിലെയും ഫലപ്രഖ്യാപനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക