Image

ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ ക്രമത്തില്‍ സത്യവും ദയയും ലവലേശമില്ലെന്ന്‌ രാഹുല്‍ ഗാന്ധി

Published on 16 December, 2017
ഇന്ത്യയിലെ ഇന്നത്തെ  രാഷ്ട്രീയ ക്രമത്തില്‍ സത്യവും ദയയും ലവലേശമില്ലെന്ന്‌ രാഹുല്‍ ഗാന്ധി


ഇന്ത്യയിലെ ഇന്നത്തെ  രാഷ്ട്രീയ ക്രമത്തില്‍ സത്യവും ദയയും ലവലേശമില്ലെന്ന്‌ രാഹുല്‍ ഗാന്ധി. ഇന്ത്യയെ മധ്യകാലഘട്ടത്തിലേക്ക്‌ നയിക്കുകയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരുമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷനായി അധികാരമേറ്റെടുത്തുകൊണ്ട്‌ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.


13 വര്‍ഷമായി താന്‍ രാഷ്ട്രീയത്തിലെത്തിയിട്ട്‌. രാഷ്ട്രീയം ജനങ്ങളെ സേവിക്കാനുള്ളതാണ്‌. എന്നാല്‍ അവരെ ദുരിതത്തിലേക്ക്‌ തള്ളിവിടാനാണ്‌ രാഷ്ട്രീയ അധികാരം ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. വെറുപ്പിന്റെ രാഷ്ട്രീയമാണ്‌ ഇപ്പോള്‍ ശക്തി പ്രാപിച്ച്‌ വരുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ജനങ്ങള്‍ക്ക്‌ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇന്ന ്‌അവസരമില്ല. സ്വന്തം നേട്ടം മാത്രമാണ്‌ ലക്ഷ്യം. മറ്റുള്ളവരെ അധികാരത്തിന്റെ മാര്‍ഗങ്ങളിലൂടെ അടിച്ചൊതുക്കുകയാണ്‌ ബി ജെപിയുടെ രീതി. അത്‌ വെറുപ്പിന്റെ രാഷ്ട്രീയമാണ്‌രാഹുല്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക