Image

നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം

അനില്‍ കെ പെണ്ണുക്കര Published on 16 December, 2017
നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം
ചിപ്പിയുടെ നര്‍ത്തന വൈഭവത്തിന് അയ്യപ്പ സന്നിധിയിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ വരവേല്‍പ്പ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഒന്‍പത് വയസുമാത്രമുള്ള ചിപ്പിയെന്ന നര്‍ത്തകിയെ വ്യത്യസ്തയാക്കുന്നത്. ചിപ്പിയുടെ 105ാമത്തെ നൃത്തവേദി ആയിരുന്നു ഇന്നലെ അയ്യപ്പ സന്നിധിയിലേത്. ആലപ്പുഴ വള്ളിക്കുന്നം സ്വദേശികളായ അയിക്കോമത്ത് പ്രദീപ്ചിത്ര ദമ്പതിമാരുടെ മകളാണ ്ചിപ്പി. വേദികളില്‍ നൃത്തം അവതരിപ്പിക്കുമ്പോള്‍ സംഭാവനയായി കിട്ടുന്ന ചില്ലറ നാണയങ്ങള്‍ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്ക് നല്‍കും. ബിഷപ്പ്മൂര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ചിപ്പി. മൂന്നരവയസില്‍ നൃത്തമഭ്യസിച്ച ചിപ്പി 2014 മേയ് 12ന് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. തിരുവനന്തപുരം ആര്‍.സി.സിയിലും ഗുരുവായൂര്‍ തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിലും ചിപ്പി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.  പ്രതിഫലം കൂടാതെ നൃത്തം അഭ്യസിപ്പിക്കുന്ന കെ എസ് പുരം സാവിത്രി രാമചന്ദ്രനാണ് ചിപ്പിയുടെ ഗുരു. ഓട്ടോ െ്രെഡവറായ പിതാവ് പ്രതീപാണ് ചിപ്പിയ്ക്ക് എല്ലാവിധ പ്രോത്‌സാഹനങ്ങളും നല്‍കുന്നത്. ഒന്നര വയസുകാരന്‍ മണികണ്ഠന്‍ അനിയനാണ്.

വനപാതകളില്‍ സേവന സന്നദ്ധരായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍
============================================================
201718 ലെ ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് പമ്പയിലും സന്നിധാനത്തുമായി രണ്ട് കണ്‍ട്രോള്‍ റൂമുകളിലായി 40 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലി നോക്കുന്നു. കാടിന്റെ സംരക്ഷണമാണ് ഇവരുടെ പ്രധാന ദൗത്യമെങ്കിലും കാനനപാതയിലൂടെയുള്ള തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാന്‍ ഇവര്‍ ഏറെ ശ്രദ്ധാലുക്കളാണ്. നട തുറന്ന് നാളിതുവരെ 19 മൂര്‍ഖന്‍ പാമ്പുകളെ അടക്കം 116 പാമ്പുകളെ സന്നിധാനത്തും പരിസരത്ത് നിന്നുമായി പിടികൂടി സുരക്ഷിതമായി വനത്തിലേക്കയച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശിയായ ഗോപിയാണ് രാപ്പകല്‍ ഭേദമന്യേ വനം ഉദ്യോഗസ്ഥരെ ഇതിനായി സഹായിക്കുന്നത്. രാത്രികാലങ്ങളില്‍ മിക്ക ദിവസങ്ങളിലും ഉരക്കുഴി, പോടന്‍പ്ലാവ്, കഴുതക്കുഴി ഭാഗങ്ങളില്‍ ആനക്കൂട്ടത്തിന്റെ സാന്നിധ്യം അറിയുമ്പോള്‍ എലിഫെന്റ് സ്‌ക്വാഡിലേയും കണ്‍ട്രോള്‍ റൂമിലേയും സന്നിധാനം സെക്ഷനിലേയും വനം ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി ആനയെ കാട്ടിലേയ്ക്ക് കയറ്റിവിടുകയും അയ്യപ്പ•ാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. എല്ലാ ദിവസവും സന്നിധാനത്ത് നടക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയില്‍ കണ്‍ട്രോള്‍ റൂം സന്നിധാനത്തെ ജീവനക്കാര്‍ ശുചീകരണത്തില്‍ പങ്കാളിയാവുന്നുണ്ട്. ശരണവഴികളില്‍ എവിടെയെങ്കിലും വന്യമൃഗ സാന്നിധ്യം അറിഞ്ഞാല്‍ ഉടന്‍ വനപാലകര്‍ സ്ഥലത്തെത്തും. സന്നിധാനം മരക്കൂട്ടം, അപ്പാച്ചിമേട്, നീലിമല, ചരല്‍മേട് ഭാഗങ്ങളിലുള്ള കച്ചവട സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ നേരിട്ടെത്തി മാലിന്യ നിര്‍മാര്‍ജനം ശാസ്ത്രീയമാക്കുന്നത് സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. വനത്തില്‍ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കാതിരിക്കാന്‍ ബോധവല്‍ക്കരണവും കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുള്ളതായി സന്നിധാനം റേഞ്ച് ഓഫീസര്‍ പി കെ രാജേഷ് പറഞ്ഞു. കണ്‍ട്രോള്‍ റൂമിന്റെ  ഫോണ്‍ നമ്പര്‍: 04735202077

ശബരിമല വൃത്തിയായി സൂക്ഷിക്കാന്‍ ഈ മുന്‍കരുതലുകള്‍
എടുക്കാം
=====================================================
1. ശബരിമലയില്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ഒഴിവാക്കണം. ഇരുമുടികെട്ടിലും പ്ലാസ്റ്റിക് ഇല്ലായെന്ന് ഉറപ്പുവരുത്തണം.
2. പമ്പ പുണ്യനദിയാണ്. കൂടാതെ അനേകായിരങ്ങളുടെ കുടിവെള്ളമാണ്. അതിനെ മലിനപ്പെടുത്തരുത്. പമ്പയില്‍ തുണി ഉപേക്ഷിക്കുന്നത് ആചാരമല്ല.
3. ശ്രീകേവിലിന് മുകളിലേയ്ക്ക് കാണിക്കയോ മറ്റ് വഴിപാട് സാധനങ്ങളോ വലിച്ചെറിയരുത്.
4. ഹൃദ്രോഗം ഉള്ളവരും മറ്റ് ശാരീരിക അവശതയുള്ളവരും ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ മലകയറുവാന്‍ പാടുള്ളു.
6. പത്തുവയസിനും അന്‍പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ആചാരപരമായ വിലക്കുണ്ട്. കേരളാ ഹൈക്കോടതിയിലു ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

     ഇവയെല്ലാം മനസിലാക്കിയും ആചാരം പാലിച്ചുകൊണ്ടും മാത്രമേ ശബരിമല തീര്‍ഥാടനം പാടുള്ളൂവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. തെറ്റായ ആചാരങ്ങള്‍ക്കെതിരെ അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന തീര്‍ഥാടകര്‍ ശ്രദ്ധപുലര്‍ത്തണം.

നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം നിര്‍ധനരായ രോഗികള്‍ക്കായി സന്നിധാനത്ത് ചിപ്പിയുടെ നൃത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക