Image

മതപരിവര്‍ത്തനത്തിന്‌ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച്‌ രാജസ്ഥാന്‍ ഹൈക്കോടതി

Published on 16 December, 2017
മതപരിവര്‍ത്തനത്തിന്‌  പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച്‌  രാജസ്ഥാന്‍ ഹൈക്കോടതി

മതപരിവര്‍ത്തനത്തിന്‌ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച്‌ രാജസ്ഥാന്‍ ഹൈക്കോടതി. മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 30 ദിവസം മുന്നേ വിവരം ജില്ലാ കളക്ടറെ അറിയിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്‌ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോധ്‌പുര്‍ ബെഞ്ചിന്റെ ഉത്തരവ്‌.

ഒരു വ്യക്തിക്ക്‌ മതം മാറണമെങ്കില്‍ ഒരു സ്റ്റാമ്പ്‌ പേപ്പര്‍ വിളംബരം കൊണ്ടുമാത്രം നിയമ സാധുതയുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. മതം മാറാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ തങ്ങളുടെ പേര്‌, വിലാസം, മതമാറ്റത്തിന്റെ വിശദ്ധാംശങ്ങള്‍ എന്നിവയടക്കം എഴുതി ജില്ലാ കളക്ടര്‍ക്ക്‌ നല്‍കണം. കളക്ടര്‍ ഇത്‌ കളക്ട്രേറ്റിലെ നോട്ടീസ്‌ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. 

അപേക്ഷ സമര്‍പ്പിച്ച്‌ 21 ദിവസത്തിനകം കളക്ടറുടെ മുമ്പാകെ ഹാജരായി മതപരിവര്‍ത്തനത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇക്കാലയളവില്‍ ഉയരുന്ന എകതിര്‍പ്പുകള്‍ കളക്ടര്‍ രേഖപ്പെടുത്തും.

ഈ നടപടികള്‍ കൈക്കൊള്ളാതെ മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം അസാധുവായിരിക്കുമെന്ന്‌ കോടതി വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക