Image

മെഗാന്‍ ഹാരി വിവാഹം മേയ് 19 ന്; പ്രിയങ്ക ചോപ്ര പങ്കെടുക്കും

Published on 16 December, 2017
മെഗാന്‍  ഹാരി വിവാഹം മേയ് 19 ന്; പ്രിയങ്ക ചോപ്ര പങ്കെടുക്കും

ലണ്ടന്‍: ബ്രിട്ടിഷ് രാജവംശത്തിലെ കിരീടാവകാശികളിലൊരാളായ ഹാരി രാജകുമാരന്റെ വിവാഹക്കാര്യത്തില്‍ തീരുമാനമായി. 2018 മേയ് 19ന് സെന്റ് ജോര്‍ജ് ചാപ്പലില്‍ ഹാരി (33) മേഗന്‍ മെര്‍ക്കളിന് (36) മിന്നുചാര്‍ത്തുമെന്ന് കെന്‍സിങ്ടണ്‍ കൊട്ടാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവാഹിതരാവാന്‍ പോവുകയാണെന്ന് നേരത്തെ ഹാരിയും മേഗനും വെളിപ്പെടുത്തിയിരുന്നു.

ഇരുവരുടെയും വിവാഹത്തില്‍ ഇന്ത്യയില്‍ നിന്നൊരു താരസാന്നിധ്യം. ബോളിവഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്കാണ് വിവാഹത്തിനു ക്ഷണം കിട്ടിയിരിക്കുന്നത്.

വെറും അതിഥിയായല്ല, വധുവിന്റെ തോഴിയായാകും പ്രിയങ്ക പങ്കെടുക്കുക എന്നാണ് വിവരം. മെഗാന്റെ വളരെയടുത്ത സുഹൃത്താണ് പ്രിയങ്ക.

ഇതിനിടെ, തന്റെ ഇന്‍ബോക്‌സില്‍ 2,57,623 മെയ്‌ലുകള്‍ വായിക്കാതെ കിടക്കുന്നു എന്നൊരു ട്വീറ്റ് പ്രിയങ്ക പോസ്റ്റ് ചെയ്തിരുന്നു. എങ്കില്‍ മെഗാന്‍ കല്യാണക്കുറി തപാലില്‍ അയയ്ക്കുന്നതാവും ബുദ്ധി എന്നു കമന്റും വന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക