Image

എക്‌സ്പാറ്റ് സ്‌പോട്ടീവ് 2018; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 16 December, 2017
എക്‌സ്പാറ്റ് സ്‌പോട്ടീവ് 2018; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് കായികമേള ന്ധഎക്‌സ്പാറ്റ് സ്‌പോട്ടീവ് 2018’’ ലേക്കുള്ള ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. 

ഫെബ്രുവരി 9, 13, 16 തീയതികളില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം. 

20 മുതല്‍ 30 വയസു വരെയുള്ളവര്‍ (ഗ്രൂപ്പ് എ), 30 വയസിന് മുകളിലുള്ളവര്‍ (ഗ്രൂപ്പ് ബി), വെട്രന്‍സ് ഗ്രൂപ്പ് (ഗ്രൂപ്പ് സി), വനിത (ഗ്രൂപ്പ് ഡി) എന്നിങ്ങനെ 4 വിഭാഗങ്ങളിലാണ് മല്‍സരം. 20 വയസിന് മുകളിലുള്ള വനിതകള്‍ക്കാണ് മല്‍സരങ്ങളില്‍ പങ്കെടുക്കാനര്‍ഹത.

ഗ്രൂപ്പ് എ വിഭാഗത്തില്‍ ഓട്ടം 100, 200, 1500 മീറ്റര്‍, 4ഃ100 മീറ്റര്‍ റിലെ, ലോംഗ്ജംപ്, ഹൈജംപ്, നീന്തല്‍ 50 മീറ്റര്‍ ഫ്രീസ്റ്റയില്‍, നീന്തല്‍ 4ഃ50 മീറ്റര്‍ റിലെ എന്നീ മത്സരങ്ങളും ഗ്രൂപ്പ് ബി വിഭാഗത്തില്‍ 100, 200, 800 മീറ്റര്‍ ഓട്ടം, 4ഃ100 മീറ്റര്‍ റിലെ, ജാവലിന്‍, ഷോട്പുട്ട്, നീന്തല്‍: 50 മീറ്റര്‍ ഫ്രീസ്റ്റയില്‍, 4ഃ50 മീറ്റര്‍ റിലെ എന്നീ മത്സരങ്ങളുമാണ് ഉണ്ടാവുക. ഗ്രൂപ്പ് സി വിഭാഗത്തില്‍ 800 മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ ഫ്രീസ്റ്റയില്‍ നീന്തല്‍ എന്നിവയും വനിതകള്‍ക്കായി (ഗ്രൂപ്പ് ഡി) 100 മീറ്റര്‍ ഓട്ടം, 4ഃ100 മീറ്റര്‍ റിലെ, ലോംഗ്ജംപ്, കന്പവലി, ആംറസലിംഗ് എബൗ എയ്റ്റി, ബിലോ എയ്റ്റി എന്നീ മത്സരങ്ങളും നടക്കും.

വോളിബോള്‍, ബാഡ്മിന്റണ്‍ (ഡബിള്‍സ്), കന്പവലി, പെനാല്‍റ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളും എക്‌സ്പാന്റ് സ്‌പോട്ടീവി’ന്റെ ഭാഗമായി നടക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഖത്തര്‍ ഐഡി നിര്‍ബന്ധമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66931871, 33630616 എന്നീ നന്പറുകളിലോ expatssportev@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക