Image

അബുദാബി സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ക്രിസ്മസ് ആഘോഷിച്ചു

Published on 16 December, 2017
അബുദാബി സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ക്രിസ്മസ് ആഘോഷിച്ചു

അബുദാബി: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്  അബുദാബി ചാപ്റ്റര്‍ ന്ധപുണ്യം പിറന്ന പുല്‍ക്കൂട്’ എന്ന പേരില്‍ ക്രിസ്മസ് ആഘോഷിച്ചു. 

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച ആഘോഷരാവ് ബിജു ഡൊമിനികും ബിജു മാത്യുവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് നിക്കി കാഞ്ഞിരക്കാട്ട് ക്രിസ്മസ് സന്ദേശം നല്‍കി. രക്ഷകന് വേണ്ടിയുള്ള കാത്തിരിപ്പു പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കാത്തിരിപ്പാണന്നും ഓരോ ക്രിസ്മസ് കാലഘട്ടവും പരസ്പരം സഹായങ്ങളുടയും പങ്കുവയ്ക്കലിന്റെയും മഹത്തായ സന്ദേശമാണ് നമ്മളോട് പങ്കു വയ്ക്കുന്നതെന്നും സന്ദേശത്തില്‍ നിക്കി കാഞ്ഞിരക്കാട്ട് പറഞ്ഞു. ബിജു ഡൊമിനിക്, ജോജി അലക്‌സാണ്ടര്‍, ഷാനി ബിജു എന്നിവര്‍ സംസാരിച്ചു.

വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു . മാസ്റ്റര്‍ ആല്‍ബിന്‍ പാട്രിക്, ജോഫി ജോസ്, പീയൂസ് ജോസഫ്, ജിമ്മി വര്‍ഗീസ് എന്നിവര്‍ യഥാക്രമം ടൗേറലി േഋഃരലഹഹമിലെ അംമൃറ , ഥീൗവേ ഋഃരലഹഹമിലെ അംമൃറ , ആൗശെില ൈഋഃരലഹഹമിരല അംമൃറ , ജൃീളലശൈീിമഹ അംമൃറ എന്നിവയ്ക്ക് അര്‍ഹരായി. എസ്എംവൈഎം അബുദാബിയുടെ വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതിയായഋറൗഎൗിറ 2018 ന്റെ ഔപചാരിക ഉദ്ഘാടനം ചഠഢ  ഡഅഋ മാനേജിംഗ് ഡയറക്ടര്‍ & ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍ നിര്‍വഹിച്ചു . ആദ്യ ഫണ്ട് ബിജു മാത്യുവില്‍ നിന്ന് നിക്കി മാത്യു ഏറ്റു വാങ്ങി.

തുടര്‍ന്നു എസ്എംവൈഎം കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്ത്യനൃത്യങ്ങള്‍ , നാടകം, ജോഷി ജോസഫ് നയിച്ച ചലഞ്ച് മ്യൂസിക് സ്‌കൂള്‍ ഷാബിയയുടെ ഓര്‍ക്കസ്ട്ര ടീമിനൊപ്പം ജോമോന്‍ ഉലഹന്നാന്റെ നേതൃത്വത്തില്‍ ഉള്ള മ്യൂസിക് ടീം കൂടി അണിനിരന്നു അവതരിപ്പിച്ച സെലിബ്രേഷന്‍ മ്യൂസിക് നൈറ്റ് എന്നിവയും ആഘോഷരാവിന് കൂടുതല്‍ മിഴിവേകി. പീറ്റര്‍ ചാക്കോയുടെ നേതൃത്വത്തില്‍ അഞ്ചില്‍ പരം സാന്താക്ലോസുമാരും കുഞ്ഞു പാപ്പാമാരുടെയും അകന്പടിയോടെ നടത്തിയ കരോള്‍ ഏവരുടെയും മനസ് നിറച്ചു. ടോം ജോസ്, മിന്റു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ജസ്റ്റിന്‍ കെ. മാത്യു, ജേക്കബ് ചാക്കോ, ടിന്‍സണ്‍ ദേവസിയ, അനു ജസ്റ്റിന്‍, റോയ്‌മോന്‍, ജോപ്പന്‍ ജോസ്, സിജോ ഫ്രാന്‍സിസ് , ജിന്േ!റാ ജയിംസ്, സിനി ഡാല്‍ജന്‍, ജിതിന്‍ ജോണി, ബിജു തോമസ്, അമല്‍ ചാക്കോ, നോബിള്‍ കെ. ജോസഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക