Image

ആര്‍സിസി എയ്ഡ്‌സ് ബാധ: ആരോപണം ശരിയല്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന് കോടതി

Published on 16 December, 2017
ആര്‍സിസി എയ്ഡ്‌സ് ബാധ: ആരോപണം ശരിയല്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന് കോടതി

തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് എയ്ഡ്‌സ് ബാധിച്ചെന്ന ആരോപണം ശരിയല്ലെങ്കില്‍ പ്രചരിപ്പിച്ചവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഹൈക്കോടതി. മകള്‍ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ആര്‍സിസിയില്‍ പ്രവേശിപ്പിച്ച ആലപ്പുഴ സ്വദേശിയായ ഒമ്പതു വയസുകാരിക്കാണ് എയ്ഡ്‌സ് ബാധയുണ്ടായതായി പ്രചരണം ഉണ്ടായത്. അവിടെ നിന്നും രക്തം സ്വീകരിച്ചതു വഴി എയ്ഡ്‌സ് ബാധയുണ്ടായെന്നായിരുന്നു ആരോപണം. 

തുടര്‍ന്ന് ചെന്നൈയിലെ റീജ്യണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് എയ്ഡ്‌സ് ഇല്ലെന്ന് കണ്ടെത്തി. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. അന്തിമ ഫലത്തില്‍ കുട്ടിക്ക് എയ്ഡ്‌സ് ബാധയില്ലെന്ന് കണ്ടെത്തിയാല്‍ ഇക്കാര്യം പ്രചരിപ്പിച്ചവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക